Malayali Live
Always Online, Always Live

വാഴയും പപ്പായയും കൃഷി ചെയ്തു ധോണി; ക്രിക്കറ്റ് ലോകത്തിൽ നിന്നും ബ്രാൻഡ് പരസ്യ അഭിനയത്തിൽ നിന്നും പിന്മാറ്റം..!!

2,663

കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്ക് ഏറ്റ പരാജയത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്രിക്കറ്റ് താരമായ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ കൂടി ആയ ധോണിയെ ആരും ക്രിക്കറ്റ് മൈതാനത്തേക്ക് കണ്ടിട്ടേ ഇല്ല.

ധോണിയുടെ തിരിച്ചു വരവിനായി ക്രിക്കറ്റ് ലോകം മുഴുവൻ കാത്തിരിക്കുമ്പോൾ ധോണി എവിടെ ആണ് എന്ന് ഉള്ള ആകാംഷ ആരാധകരിലും ക്രിക്കറ്റ് ലോകത്തിനും ഉണ്ടായിരുന്നു. അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ മാനേജരും ബാല്യകാല സുഹൃത്തുമായ മിഹിൻ ദിവാകർ. അദ്ദേഹം പറയുന്നത് ഇങ്ങനെ..

‘ധോണി തന്റെ കൃഷിയിടത്തില്‍ സമയം ചെലവഴിക്കുകയാണ് എന്നാണ് ദിവാകർ പറയുന്നത്. ‘ഇത്തവണയും ജന്മദിനത്തിന് ധോണി വീട്ടിൽ തന്നെയുണ്ട്. റാഞ്ചിയിൽ ധോണിക്ക് 50 ഏക്കർ കൃഷിഭൂമിയുണ്ട്. അവിടെ പപ്പായയും വാഴയുമൊക്കെ കൃഷി ചെയ്യുന്ന തിരക്കിലാണ് അദ്ദേഹം. ധോണിയുടെ സ്വന്തം ബ്രാൻഡിലുള്ള ജൈവവളം പുറത്തിറക്കാനുള്ള പദ്ധതിയും നടന്നു വരികയാണ്. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും സഹകരണത്തോടെയാണ് ജൈവവളം നിർമ്മിക്കുന്നത്.

നിലവിൽ ഈ വളം ധോണിയുടെ ഫാമിൽ പരീക്ഷണഘട്ടത്തിലാണ്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വിപണിയിലെത്തിക്കാനാണ് ശ്രമം. കൂടാതെ ധോണി ഒരു ബ്രാൻഡിന്റെയും പരസ്യങ്ങളിൽ അഭിനയിക്കുന്നില്ലെന്നും ദിവാകർ വ്യക്തമാക്കി. കോവിഡ് വ്യാപനം നിമിത്തം ബുദ്ധിമുട്ടുന്ന രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാതെ പരസ്യങ്ങളിൽ അഭിനയിക്കാനില്ലെന്ന നിലപാടിലാണ് ധോണിയെന്നും അദ്ദേഹം പറഞ്ഞു.