Malayali Live
Always Online, Always Live

ഞാനും ഇതേ അവസ്ഥയിൽ കൂടി കടന്നു പോയിട്ടുണ്ട്; തിരിച്ചുവരൂ; റിമി ടിമ്പലിനോട്..!!

2,467

ബിഗ് ബോസ് സീസൺ 3 മലയാളം ശക്തമായ മത്സരം തന്നെ ആണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ബിഗ് ബോസ് സീസൺ 3 യിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ആൾ ആയിരുന്നു പാതി മലയാളി ആയ ഡിംപൽ ബാൽ.

എന്നാൽ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിൽ ടിമ്പൽ ബിഗ് ബോസ് മത്സരം ഉപേക്ഷിച്ചു മടങ്ങുക ആയിരുന്നു. മടങ്ങുക മാത്രമല്ല എപ്പോൾ താൻ കുടുംബത്തോടൊപ്പം നിൽക്കണ്ട സമയം ആണ് അതുകൊണ്ടു ഒരു തിരിച്ചു വരവ് ഇനി ഉണ്ടാവില്ല എന്നും അറിയിച്ചിട്ടും ഉണ്ട്. വല്ലാത്ത ഒരു രീതിയിൽ ബിഗ് ബോസ്സിൽ നിന്നും ടിമ്പൽ മടങ്ങിയത് കൊണ്ട് തന്നെ നിരവധി ആളുകൾ ആണ് നിങ്ങൾ തിരിച്ചു വരൂ എന്നുള്ള പോസ്റ്റ് ആയി എത്തിയത്.

”മിസ് യൂ ഡിയർ.. ഇതുവരെ കണ്ടിട്ടില്ല മിണ്ടിയിട്ടില്ല. പക്ഷേ ഇന്നത്തെ എപ്പിസോഡ് കൂടെ കണ്ടപ്പോ വല്ലാതെ മനസ്. എന്തോ പോലെ.. പറ്റുമെങ്കിൽ തിരിച്ചുവരൂ.. വീട്ടിൽ ഇരുന്നാൽ സങ്കടം കൂടുകയേ ഉള്ളൂ കാരണം ഞാനും അതേ അവസ്ഥയിൽ കൂടി കടന്നു പോയതാ അതുകൊണ്ട് പറയുന്നതാ.. നിന്നെ സ്‌നേഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ” എന്നാണ് റിമിയുടെ പോസ്റ്റ്.

എന്നാൽ താരത്തിന് നന്ദി പറഞ്ഞു കൊണ്ട് ആയിരുന്നു. അതോടൊപ്പം താൻ തിരിച്ചു വരില്ല എന്ന് ടിമ്പൽ കൃത്യമായി വ്യക്തമാക്കി. ഇപ്പോൾ അമ്മയ്ക്കും സഹോദരിക്കും ഒപ്പം നിൽക്കുന്നത് ആണ് പ്രധാനം. ”രാജ്യം കോവിഡ് മഹാമാരിയോട് പൊരുതുന്ന ഈ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് എന്റെയും നിങ്ങളുടെയും ഉത്തരവാദിത്വമാണ്. ഇക്കാരണത്താൽ തന്നെ ബിഗ് ബോസ് ഷോയിലേക്ക് തിരികെയെത്താൻ കഴിയില്ല” എന്നായിരുന്നു ഡിംപലിന്റെ വാക്കുകൾ.