Malayali Live
Always Online, Always Live

തന്റെ പ്രസവ ദിവസം വെളിപ്പെടുത്തി പേർളി മാണി; കുഞ്ഞിന് ഓരോ വർഷവും ഓരോ പേര് ആയിരിക്കും; താരത്തിന്റെ പുത്തൻ വെളിപ്പെടുത്തൽ വൈറൽ ആകുന്നു..!!

3,121

കഴിഞ്ഞ വര്ഷം മുതൽ ഏറ്റവും കൂടുതൽ ആഘോഷം ആയ ഗർഭം ആയിരുന്നു പേർളി മാണിയുടേത്. നിരവധി സെലിബ്രിറ്റികൾ ഗർഭം ധരിച്ചു എങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് പേർളി മാണി ആയിരുന്നു. ഗർഭം ആയത് മുതൽ ഫോട്ടോഷൂട്ടുകൾ ഡാൻസ് യാത്രകൾ ഭക്ഷണം എന്നിവ ആണ് വൈറൽ ആയി സോഷ്യൽ മീഡിയ ആഘോഷം ആക്കി പൊന്നുകൊണ്ട് ഇരിക്കുന്നത്.

ബിഗ് സീസൺ 1 ൽ മത്സരാർത്ഥി ആയി എത്തിയ പേർളിയും ശ്രീനിഷും പ്രണയത്തിൽ ആകുന്നത്. മത്സരത്തിൽ ശ്രദ്ധ നേടാൻ വേണ്ടി ഉള്ള അടവുകൾ മാത്രം ആയിരുന്നു എന്ന് പറഞ്ഞു എങ്കിൽ കൂടിയും പിന്നീട് ബിഗ് ബോസ് അവസാനിച്ചതോടെ ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു. അതോടുകൂടി ഇരുവർക്കും സോഷ്യൽ മീഡിയയിൽ വമ്പൻ ആരാധകർ ഉണ്ടാകുക ആയിരുന്നു.

തുടർന്ന് ഗർഭിണി ആയതോടെ നിരവധി വീഡിയോ ആണ് പേർളി തന്റെ യൂട്യൂബ് ചാനൽ വഴി പോസ്റ്റ് ചെയ്തു കൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ ഗർഭിണി ആയിട്ട് 36 ആഴ്ചയിൽ ആണ്. അതായത് ഒമ്പതാം മാസം. മാർച്ച് 23 നു ആണ് കുട്ടി ജനിക്കുന്ന ദിവസം എന്നാണ് അവർ പറയുന്നത്. അതിനേക്കാൾ വലിയ ബുദ്ധിമുട്ട് ഏറിയ കാര്യം ആണ് കുഞ്ഞിന് പേരിടുക എന്നുള്ളത്.

മിക്കവാറും ഓരോ വർഷവും കുട്ടിക്ക് ഓരോ പേരുകൾ ഇടാം എന്നാണ് തമാശ രൂപേണ പറയുന്നു. ഒരു വയസുവരെ ഒരു പേര് രണ്ടാമത്തെ വയസിൽ മറ്റൊരു പേര് അങ്ങനെ ഇടണം. വസ്ത്രങ്ങൾ മാറ്റുന്നത് പോലെ ആണ് പേരുകൾ മാറ്റാൻ ഉദ്ദേശിക്കുന്നത്. കുറെ പേരുകൾ മനസ്സിൽ ഉണ്ട്. എന്നാൽ ആദ്യം ഞാൻ ഒന്ന് പ്രസവിക്കട്ടെ എന്നാണ് പേർളി ഇപ്പോൾ പറയുന്നത്.