മോഹൻലാൽ ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ തന്മാത്രയിലൂടെ മലയാള ചലച്ചിത്ര ലോകത്ത് എത്തിയ താരമാണ് മീര വാസുദേവ്. തന്മാത്രയിൽ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം ശക്തമായ കഥാപാത്രങ്ങൾ മീരയെ തേടിയെത്തിയില്ല. മുംബയിലെ പരസ്യ ലോകത്ത് നിന്നും മലയാളത്തിലെത്തിയ തന്നെ തന്മാത്ര എന്ന ചിത്രത്തിന് ശേഷം എന്തുകൊണ്ടാണ് അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ തന്നെത്തേടി എത്താത്തതെന്ന് പറയുകയാണ് മീര വാസുദേവ്.
തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു , പക്ഷെ തന്റെ പ്രധാന പ്രശ്നം ഭാഷ ആയിരുന്നു. അങ്ങനെയാണ് ഒരു മാനേജരെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ തീരുമാനം. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി തന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ട് പോലും ഇല്ല , അയാളെ വിശ്വസിച്ച ഡേറ്റ് കൊടുത്ത ചിത്രങ്ങളൊക്കെ പരാജയങ്ങൾ ആയിരുന്നു.
മികച്ച സംവിധായകർ പലരും തന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചുരുന്നു എന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു , അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ മുടക്കി. പകരം അയാൾക് താല്പര്യം ഉള്ള നടിമാർക്ക് അവസരം നൽകി. താൻ മുംബൈയിൽ ആയിരുന്നത്കൊണ്ട് അതൊന്നും അറിഞ്ഞതേയില്ല.