Malayali Live
Always Online, Always Live

കുടുംബവിളക്കിൽ മറ്റൊരു ട്വിസ്റ്റ്; സുമിത്രയെ വിട്ട് സിദ്ധാർഥ് വേദികയുടെ കൂടെ; ഒപ്പം മറ്റൊരാളും..!!

4,998

മലയാളത്തിൽ എന്നും ജനപ്രീതി ലഭിക്കുന്ന ഒന്നാണ് പരമ്പരകൾ. ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്തു മലയാളത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്.

മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്. ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ് ആണ് മറ്റൊരു ലീഡിങ് കഥാപാത്രം അവതരിപ്പിച്ചിരുന്നത്. ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്.

ഏഷ്യാനെറ്റിലെ പതിവ് സീരിയൽ പോലെ റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്. ഒരു കടമയായ ഭാര്യ മരുമകൾ അമ്മ എന്നിങ്ങനെ എല്ലാ വീട്ടുജോലികളും ചെയ്യുമ്പോൾ ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും വിശ്രമമില്ല. എന്നിട്ടും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല. ഇതാണ് സീരിയലിന്റെ ഉള്ളടക്കം എങ്കിൽ കൂടിയും അവിഹിത കഥയിലൂടെ ആണ് സീരിയൽ മുന്നേറുന്നത്.

ഭർത്താവായ സിദ്ധാർഥ് മേനോൻ സഹപ്രവര്ത്തകയും കാമുകിയുമായ വേദികക്കൊപ്പം താമസം മാറ്റുകയാണ്. ഇളയ മകളേയും കൂട്ടിയാണ് അദ്ദേഹം തറവാട്ടിൽ നിന്നും യാത്രയാവുന്നത്. 25 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് പോവുന്ന ഭർത്താവിനെ യാത്ര അയക്കുകയാണ് സുമിത്ര. അതിനിടയിലാണ് വീണ്ടും ട്വിസ്റ്റെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അമ്മ അച്ഛന് സ്വൈര്യം കൊടുത്തിരുന്നില്ലെന്നും ഈ തീരുമാനത്തിൽ പ്രശ്‌നമൊന്നും തോന്നുന്നില്ലെന്നുമുള്ള നിലപാടിലാണ് ഇവരുടെ മൂത്തമകനായ അനിരുദ്ധ്.

ഇളയമകനായ പ്രതീഷാവട്ടെ അമ്മക്ക് ഒപ്പമാണ്. അമ്മയുടെ മനസ്സ് കാണുന്ന അച്ഛന്റെ നീക്കം സഹിക്കാവുന്നതിനും അപ്പുറത്താണ്. സിദ്ധാര്ത്ഥിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും സുമിത്ര കാരണമാണ് ഇതെന്നുമായിരുന്നു അമ്മയുടെ വാദം. സിദ്ധാര്ത്ഥിന്റെ അച്ഛനാവട്ടെ ഈ തീരുമാനത്തിൽ തൃപ്‌തി ഇല്ലന്ന് പ്രകടിപ്പിച്ച് എത്തിയിരുന്നു. സിദ്ധാർഥും വേദികയും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അവർക്ക് ഇടയിലേക്ക് ഭീഷണിയുമായി ഒരാളെത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുതിയ പ്രമോയിലുള്ളത്.

ആരാണ് അതെന്ന ആകാംക്ഷയാണ് പ്രമോ സമ്മാനിക്കുന്നത്. വേദികയുടെ ഭർത്താവായ സമ്പത്തായിരിക്കും അതെന്നാണ് പ്രേക്ഷകരുടെ പ്രവചനം. തന്റെ വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോയൊന്നും വേദിക ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ല. വരുന്നത് സമ്പത്ത് തന്നെയാണെന്നാണ് സീരിയൽ കാണുന്നവരുടെ വിലയിരുത്തൽ. സ്ത്രീയുടെ ആത്മാഭിമാനം തകർക്കുന്ന ഇത്തരം സീരിയൽ കൊണ്ട് ഏഷ്യാനെറ്റ്‌ നിങ്ങൾ എന്താണുദ്ദേശിക്കുന്നത്.

സ്ത്രീകൾ ഭർത്താവിന്റെ അവിഹിതത്തിന് കുടപിടിക്കുന്ന പതിവ്രതകൾ ആയിരിക്കണമെന്നോ അതോ അല്പം വിദ്യാഭാസം നെടുമ്പോളേക്കും സ്വന്തം അമ്മയെ തള്ളിപ്പറയുന്ന മക്കൾ ആവണമെന്നോ? ഇതൊക്കെ ഏതു വീട്ടിൽ നടക്കുന്ന കഥയാണ് ഇതിന്റെ എഴുത്തുകാരന്റെ വീട്ടിലെ അവിഹിതം വിളമ്പാൻ ഇങ്ങനെ ഒരു സീരിയലിന്റെ ആവശ്യമുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.