Malayali Live
Always Online, Always Live

42 കാരിയിൽ നിന്നും പതിനെട്ടിന്റെ ചെറുപ്പത്തിലെത്തിയ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മഞ്ജു വാര്യർ..!!

4,226

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് ആണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു. രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്.

അതോടൊപ്പം തന്നെ തമിഴിൽ ധനുഷിനൊപ്പം വമ്പൻ വിജയ ചിത്രത്തിന്റെ ഭാഗമാകാനും മഞ്ജു വാര്യർക്ക് കഴിഞ്ഞു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജു വാര്യർ അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് ദിലീപിന്റെ നായികയായി സല്ലാപത്തിൽ കൂടി നായികയായി അരങ്ങേറ്റവും കുറിച്ചു. ഇന്ന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാൻ ഉള്ള കഴിവ് മഞ്ജുവിന് ഉണ്ട്.

മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ ഉള്ളത് പോലെ മഞ്ജുവിന്റെ ചിത്രങ്ങൾ കാണാനും ഒരു വിഭാഗം ആളുകൾ ഉണ്ടായി. ആരാധക കൂട്ടം നേടാൻ മഞ്ജുവിന് കഴിഞ്ഞു എന്ന് വേണം പറയാൻ. സിനിമയിൽ കയ്യ് നിറയെ ചിത്രങ്ങൾ ഉള്ളതുപോലെ തന്നെ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് മഞ്ജു. പുത്തൻ ഫോട്ടോഷൂട്ടുകൾ ഫോട്ടോകൾ യാത്ര വിശേഷങ്ങൾ നൃത്തങ്ങൾ എന്നിവയെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ കുട്ടി പാവാടയും ഷർട്ടും ഇട്ട് പുത്തൻ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയ മഞ്ജുവിനെ കാണുമ്പോൾ ഒരു പതിനാറുകാരി ആയി മാത്രം ആണ് ആരാധകർ കണ്ടത്. അത്രമേൽ ചെറുപ്പമായി താരം. ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷന് ആണ് മഞ്ജു എത്തിയത്. വളരെ എനർജറ്റിക്ക് ആയി എത്തിയ താരം സദാ പുഞ്ചിരിയോടെ ആണ് പ്രസ് മീറ്റിൽ സംസാരിച്ചത്.

37 വയസുള്ള സണ്ണി വെയിന് നായികയായി എത്തുന്ന മഞ്ജുവിന് 42 വയസ്സ് ഉണ്ട്. എന്നാൽ ഇപ്പോൾ കാണുമ്പോൾ ഒരു പുതുമുഖ നടിയുടെ ചുറുചുറുക്കും ചെറുപ്പവുമാണ് മഞ്ജുവിന്. ഒരു താരം ഒരു സിനിമയുടെ പ്രൊമോഷൻ പ്രസ് മീറ്റിൽ എത്തി ആ ലുക്കുകൊണ്ടു സിനിമക്ക് പ്രൊമോഷൻ ലഭിച്ചു എങ്കിൽ അങ്ങനെ ഒരു സംഭവം ആണ് ഇപ്പോൾ ചതുർമുഖം എന്ന സിനിമയിലൂടെ പ്രൊമോഷന് എത്തിയ മഞ്ജുവിൽ കൂടി നടന്നിരിക്കുന്നത്.

പ്രായം 42 കടക്കുമ്പോഴും ഇന്നും ചെറുപ്പമായി നിൽക്കാൻ ഉള്ള മഞ്ജുവിന്റെ കഠിന ശ്രമത്തിന് സിനിമയോടുള്ള അടങ്ങാത്ത മോഹം ആണെന്ന് മാത്രമേ പറയാൻ കഴിയൂ. ചതുർമുഖം സിനിമയുടെ പ്രെസ് മീറ്റിൽ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തൽ നടത്തി ഇരിക്കുകയാണ് മഞ്ജു ഇപ്പോൾ. ഈ സിനിമയിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ സണ്ണി വെയിനുമായി അടുത്ത ബന്ധമുള്ള സുഹൃത്തായി മാറാൻ മഞ്ജുവിന് കഴിഞ്ഞു എന്ന് വേണം പറയാൻ.

സണ്ണി വെയിൻ നിർമിക്കുന്ന ചിത്രത്തിൽ മഞ്ജുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചതുർമുഖം ലൊക്കേഷനിൽ നിന്നും പ്രെസ് മീറ്റിന് എത്തുമ്പോൾ മഞ്ജുവിന് നല്ല മാറ്റം ഉണ്ടല്ലോ എന്നാണ് ചോദ്യം.. അതെ എന്നുള്ള മറുപടി നൽകിയത് സണ്ണി വെയിൻ തന്നെ ആയിരിന്നു.

എന്നാൽ ഈ ചോദ്യം കേട്ടപ്പോൾ അപ്പം ചതുർമുഖത്തിൽ സുന്ദരി അല്ലാന്ന്. വളരെ തമാശയായി പറഞ്ഞുകൊണ്ട് മഞ്ജു വാരിയർ ഒന്ന് കണ്ണടച്ചു തല ആട്ടുകയായിരുന്നു ആദ്യം ചെയ്തത്. അപ്പോഴേക്കും സണ്ണി വെയിൻ അതിനുള്ള ഉത്തരം പറഞ്ഞ് തുടങ്ങിരുന്നു അതായത് അഭിനയത്രി എന്ന പ്രൊഫഷനെ വളരെ പണ്ട് തനെ സീരിയസായി എടുത്തിട്ടുള ആൾ തന്നെയാണ്. വീണ്ടും വീണ്ടും അതിനെ ഓരോ കാലം കടക്കുമ്പോഴും സമയം കടക്കുമ്പോഴും വളരെ സീരിയസ് ആയിട്ട് പ്രൊഫഷണലിനെ അപ്പ്രോച് ചെയ്യുന്നതിന്റെ ഒരു തെളിവ് തന്നെയാണ് ഇത്രയും പറഞ്ഞു കൊണ്ട് ശരിയാണോ എന്ന് സണ്ണി വെയിൻ മഞ്ജുവിനോട് തന്നെ ചോദിക്കുകയാണ്.

അതിന് ശേഷമാണ് സൗന്ദര്യ രഹസ്യത്തിന്റെ ചോദ്യത്തിന് ഉത്തരം മഞ്ജു വാരിയർ നൽകിയത് വളരെ രസകരമായിട്ടാണ്. അല്ല ഇത് ഓരോ കഥാപാത്രങ്ങളുടെ പേരും പറഞ്ഞ് വളരെ വ്യത്യസ്‌ത ടൈപ്പിൽ ഉള്ള ലൂക്കുകൾ ഞാൻ സ്വാർത്ഥ ഇഷ്ടത്തിന് വേണ്ടി ട്രൈ ചെയ്യുകയാണ് പിന്നെ സണ്ണിയുടെ കൂടെയെക്കെ പിടിച്ച് നിൽക്കണ്ട എന്ന് വളരെ തമാശയിൽ ആണ് മഞ്ജു വാരിയർ പറഞ്ഞ് നിർത്തിയത്.