Malayali Live
Always Online, Always Live

ബിഗ് സീസൺ 3 തുടങ്ങി; ആദ്യ 10 മത്സരാർത്ഥികൾ ഇവർ; കിടിലെന്ന് പ്രേക്ഷകർ..!!

4,970

മലയാളം ബിഗ് ബോസ് സീസൺ 3 ആരംഭിക്കുകയാണ്. മോഹൻലാൽ ആണ് മൂന്നാം സീസണിലും അവതാരകൻ ആയി എത്തുന്നത്. ആദ്യ സീസണിൽ വിജയി ആയത് തരികിട സാബു ആണെങ്കിൽ രണ്ടാം സീസണിൽ ആരും വിജയി ആകാതെ അവസാനിച്ചു എങ്കിൽ മൂന്നാം സീസൺ ഫെബ്രുവരി 14 നു ആരംഭിക്കുകയാണ്. ആദ്യ മത്സരാർത്ഥി ആയി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത് നോബി ആയിരുന്നു.

മിമിക്രി രംഗത്ത് നിന്നും അഭിനയ ലോകത്തിലേക്ക് എത്തിയ താരം പിന്നീട് സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിൽ നിന്നും ആണ് ബിഗ് ബോസ്സിലേക്ക് എത്തുന്നത്. രണ്ടാം മത്സരാർത്ഥി ആയി എത്തുന്നത് ഒരു മോഡേൺ സുന്ദരി തന്നെ ആണ്. ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ പൂർത്തിയാക്കിയ ഡിംപിൾ ഭാൽ ആണ് മറ്റൊരു മത്സരാർത്ഥിയായി എത്തുന്നത്.

മൂന്നാം മത്സരാർത്ഥി ആർ ജിയും സാമൂഹിക പ്രവർത്തകനും ഒക്കെ ആയി കിടിലൻ ഫിറോസ് ആണ്. മോഹൻലാൽ ചിത്രങ്ങളെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് ഉള്ള ഡാൻസ് ഒക്കെ കളിച്ചു കൊണ്ട് ആയിരുന്നു ഫിറോസിന്റെ എൻട്രി. മറ്റൊരു താരം കോഴിക്കോടും നിന്നും ആണ്. മജിസിയ തട്ടമിട്ട സുന്ദരി ആണെങ്കിൽ കൂടിയും അതിലും മേലെ ആണ് താരം. പവർ ലിഫ്റ്റിങ് താരം കൂടി മജിസിയ ഭാനു.

രാജ്യാന്തര തലത്തിൽ ഇന്ത്യക്കു വേണ്ടി സ്വർണ്ണം നേടി കൊടുത്ത ആൾ കൂടിയാണ് മജിസിയ. ഗായികയും വയലിനിസ്റ്റും ഒക്കെ ആയ ലക്ഷ്മി ജയൻ ആണ് മറ്റൊരു താരം. റിയാലിറ്റി താരം അവതാരക ആർ ജെ എന്നി നിലയിൽ ഒക്കെ ലക്ഷ്മി ജയൻ തിളിങ്ങിയിട്ടുണ്ട്. മണിക്കുട്ടൻ ആണ് മറ്റൊരു താരം. മലയാളത്തിൽ അഭിനയ ലോകത്തിൽ നിന്നും എത്തിയ താരം ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും കൂടുതൽ പ്രശസ്തനായ ആൾ കൂടി ആണ്.

അടുത്ത ആൾ സൂര്യ മേനോൻ ആണ്. കേരളത്തിലെ ആദ്യ വനിതാ ഡിജെ കൂടി ആണ് സൂര്യ മേനോൻ. 12 ഓളം സിനിമയിൽ അഭിനയിച്ചിട്ടുള്ള സൂര്യ മോഹൻലാലിന് ഒപ്പവും താരം അഭിനയിച്ചിട്ടുണ്ട്. പുതു തലമുറയിലെ സീരിയൽ താരങ്ങളിൽ ഒരാൾ ആയ അനൂപ് കൃഷ്ണൻ ആണ് മറ്റൊരു താരം. പാലക്കാടു പട്ടാമ്പി സ്വദേശി ആയ അനൂപ് സീത കല്യാണം എന്ന സീരിയലിൽ കൂടി ആണ് ശ്രദ്ധ നേടുന്നത്.

സീത കല്യാണത്തിൽ നായക വേഷത്തിൽ എത്തിയ താരം കൂടി ആണ് അനൂപ്. മറ്റൊരാൾ പ്രസംഗ വേദിയിൽ കൂടിയും ക്വിസ് മത്സരങ്ങളിൽ കൂടിയും ഒക്കെ തിളങ്ങിയ അഡോണിയാണ്. കോട്ടയം സ്വദേശിയാണ് അഡോണി. ഓസ്കാർ നേടണം എന്ന മോഹം ഉള്ളിൽ ഒതുക്കി ആഗ്രഹങ്ങൾ ബിഗ് ബോസിൽ കൂടി നേടാൻ കഴിയും എന്ന് കരുതുന്ന സായി വിഷ്ണു ആണ് മറ്റൊരു താരം.

റംസാൻ മുഹമ്മദ് ആണ് മറ്റൊരു താരം. റിയാലിറ്റി ഡാൻസ് ഷോയിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. ബിഗ് ബോസ് സീസൺ 3 ൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി കൂടിയാണ് റംസാൻ. 21 വയസ്സ് ആണ് റംസാന്.