Malayali Live
Always Online, Always Live

സാരിയിൽ മാത്രമല്ല കട്ട മോഡേൺ ലുക്കിലും കിടുവാണ്; സ്വാസികയുടെ പുത്തൻ ഫോട്ടോഷൂട്ട്; ഫോട്ടോസ് കാണാം..!!

3,171

തമിഴ് ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തുകയും തുടർന്ന് സീത എന്ന മലയാളം സീരിയലിൽ കൂടി മലയാളി പ്രേക്ഷകരുടെ മനം കവർന്ന അഭിനയത്രി ആണ് സ്വാസിക. അഭിനയത്തിനൊപ്പം മോഡലിംഗ് ഇഷ്ടപ്പെടുന്ന താരം മികച്ച നർത്തകി കൂടി ആണ്. എന്നും ആരാധകരെ കൊതിപ്പിക്കുന്ന സാരിയിൽ ഉള്ള ചിത്രം സ്വാസിക പങ്കുവെക്കാറുണ്ട്.

2009 ൽ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. മലയാളത്തിലാണ് താരം കൂടുതൽ സിനിമകൾ ചെയ്തതെങ്കിലും തമിഴ് തെലുഗ് ഭാഷകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. 2016 ന് ശേഷമാണ് സ്വാസികയെ തേടി കൂടുതൽ അവസരങ്ങൾ വന്നുതുടങ്ങിയത്.

കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയായി അഭിനയിച്ച് ഒരുപാട് ആരാധകരെ താരം സ്വന്തമാക്കി. മോഹൻലാലിൻറെ കടുത്ത ആരാധികയായ സ്വാസിക ഇട്ടിമാണി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യുകയും ചെയ്തു. തന്റെ നാടൻ ലുക്കിന് തൽക്കാലത്തേക്ക് ഒരു വിട നൽകിയിരിക്കുകയാണ് താരം.

ബീസ്റ്റ് മോഡ് ഓൺ ആയിരിക്കുകയാണെന്നാണ് താരം പുതിയ ഫോട്ടോഷൂട്ടിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അർഷാദ്, അമൽ കുമാർ എന്നിവർ ചേർന്നാണ് നിഞ്ച ബൈക്കിനൊപ്പമുള്ള സ്വാസികയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.