Malayali Live
Always Online, Always Live

കഷ്ടിച്ച് ഒരു വർഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം; വിവാഹ മോചനത്തെ കുറിച്ച് ഓർഡിനറിയിലെ ചാക്കോച്ചന്റെ നായിക ശ്രിത ശിവദാസ് പറയുന്നു..!!

2,997

മലയാളത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി ഓർഡിനറി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ അരങ്ങേറ്റം കുറിച്ച താരം ആണ് ശ്രിത ശിവദാസ്. പാർവതി എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സുഗീത് ആയിരുന്നു ഓർഡിനറി സംവിധാനം ചെയ്തത്. ചിത്രം മികച്ച വിജയം ആകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആണ് താരം ഇപ്പോൾ.

ഓർഡിനറിക്ക് ശേഷം താരം പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. കാലടി ശ്രീ ശങ്കര കോളേജിൽ നിന്നും മൈക്രോ ബൈയോളജിയിൽ ബിരുദം നേടിയ ശേഷം ആയിരുന്നു താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. അഭിനയ ലോകത്തേക്ക് എത്തുന്നതിന് മുന്നേ തന്നെ താരം കൈരളി അടക്കം ഉള്ള ചാനലുകളിൽ അവതാരക ആയിരുന്നു. ഓർഡിനറി എന്ന ചിത്രത്തിന് ശേഷം സീൻ ഒന്ന് നമ്മുടെ വീട് , 10.30 എഎം ലോക്കൽ കാൾ , വീപ്പിങ് ബോയ് , മണി ബാക് പോളിസി , ഹാങ്ങോവർ , കൂതറ , തുടങ്ങി മലയാളത്തിലെ ഒരുപിടി പരാജയ ചിത്രങ്ങളുടെ ഭാഗമായി മാറി താരം.

2014 വിവാഹം കഴിഞ്ഞതോടെ താരം അഭിനയ ലോകത്തിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു. എന്നാൽ ഇടക്ക് ചില ചിത്രങ്ങളിൽ തല കാട്ടി എങ്കിൽ കൂടിയും ഒന്നും സംഭവിച്ചില്ല.. 2016 ൽ മലയാളത്തിൽ റിലീസ് ചെയ്ത ദം ആയിരുന്നു ശ്രിത അവസാനം അഭിനയിച്ച ചിത്രം. തുടർന്ന് 2019 തമിഴിൽ ദിൽക്കു ദുക്കുടു എന്ന തമിഴ് ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു.

സിനിമയിൽ അത്ര സജീവം ആകാതെ ഇരുന്ന താരം രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തിൽ കൂടി ആണ് വീണ്ടും മടങ്ങി എത്തിയത്. 2014 വിവാഹിതയായ താരം പിന്നീട് വിവാഹ മോചനം നേടുക ആയിരുന്നു. ഇപ്പോൾ തന്റെ വിവാഹ മോചനത്തെ കുറിച്ചും സിനിമയെ കുറിച്ചും വെളിപ്പെടുത്തൽ നടത്തുക ആണ് താരം.

സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. വളരെ സന്തോഷത്തെ ആണ് താൻ 8 വർഷത്തെ വിവാഹ ജീവിതത്തെ നോക്കി കാണുന്നത്. സിനിമ കരിയർ ആക്കണം എന്ന് കരുതി അല്ല അഭിനയിച്ചു തുടങ്ങിയത്. അതിന്റെ ഗൗരവം അറിയില്ലായിരുന്നു എന്നും ശ്രിത പറയുന്നു. വിവാഹ മോചനത്തെ കുറിച്ച് ശ്രിത പറയുന്നത് ഇങ്ങനെ ആണ്. 2014 ൽ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

പരസ്പരം ഒത്തുപോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിക്കുക ആയിരുന്നു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്തില്ല. പിന്നീട് തമിഴിൽ ആണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിന് ഒപ്പം ഉള്ള ഹൊറർ കോമഡി ചിത്രത്തിൽ കൂടി വലിയ വിജയം നേടി എനിക്ക് തിരിച്ചു വരാൻ കഴിഞ്ഞു.