Malayali Live
Always Online, Always Live

ഇനി വിവാഹം സ്ത്രീപദം സീരിയൽ നടി ആലീസിന്; വിവാഹം കഴിക്കുന്നയാൾ അഭിഷേക് ബച്ചനെ പോലെയെന്ന്; എന്നാൽ വിവാഹത്തെ കുറിച്ച് ആലീസ് ക്രിസ്റ്റി പറയുന്നത് ഇങ്ങനെ..!!

3,649

സീരിയൽ താരങ്ങൾ വിവാഹം കഴിക്കുന്ന കാലം ആണെന്ന് തോന്നുന്നു. നിരവധി നടിമാർ ആണ് ഈ അടുത്ത കാലങ്ങളിൽ വിവാഹിതർ ആയത്. 2020 ൽ നിരവധി സീരിയൽ നടിമാർ ആണ് വിവാഹം കഴിച്ചത്. അവർക്ക് കൂട്ടായി ഒരു നടികൂടി എത്തുക ആണ്. മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ആലിസ് ക്രിസ്റ്റി ആണ് വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്.

ആലിസ് കുറിച്ച് ദിവസങ്ങൾ മുന്നേ തന്നെ നവവധുവായി ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ വൈറൽ ആയിരുന്നു. നിരവധി ആരാധകർ വിവാഹം ആണോ എന്നും അതോ പുത്തൻ സീരിയൽ ഷൂട്ട് ആണോ എന്നൊക്കെ ചോദിച്ചു എത്തിയിരുന്നു. ചുവന്ന പട്ടുസാരിയിൽ എത്തിയ ആലിസ് വിവാഹിതയായി എന്നുള്ള വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ വഴി പ്രചരിച്ചു തുടങ്ങിയിട്ട്. എന്നാൽ ഇത് തന്റെ വിവാഹം അല്ല എന്നാണ് ആലിസ് പറയുന്നത്.

എന്നാൽ വിവാഹം അടുത്ത വര്ഷം ഉണ്ടെന്നും ഇപ്പോൾ നടന്നത് തന്റെ വിവാഹ നിശ്ചയം ആയിരുന്നു എന്നും ആലിസ് പറയുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തു വന്നിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയൽ വഴി ആണ് ആലിസ് ശ്രദ്ധ നേടുന്നത്. ശേഷം സ്ത്രീപദം, കസ്തൂരിമാൻ, തുടങ്ങി നിരവധി സീരിയലുകളിൽ ആലീസ് അഭിനയിച്ചിട്ടുണ്ട്. നേരത്തെ പ്രചരിച്ച വാർത്തകൾക്ക് മറുപടിയായി വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് നടി ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുടുംബം വലുതായി കൊണ്ടിരിക്കുകയാണ്’ എന്ന തലകെട്ടിൽ പ്രതിശ്രുത വരനൊപ്പമുള്ളതും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രവും ആലീസ് പോസ്റ്റ് ചെയ്യുന്നു. നിരവധി ആരാധകരുള്ള ആലീസ് പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ട് വീഡിയോകളും സുന്ദരമായ ചിത്രങ്ങളുമൊക്കെ പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ഇതിനൊക്കെ പിന്നാലെയാണ് തന്റെ വിവാഹ നിശ്ചയ ചിത്രങ്ങളുമായി ആലീസ് എത്തിയത്. പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ പ്രതിശ്രുത വരൻ.

വിവാഹത്തീയതി നിശ്ചയിച്ചിട്ടില്ലെന്നും അടുത്ത വർഷമേ വിവാഹം കാണുകയുള്ളൂവെന്നും ആലീസ് ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി നൽകി. അഭിഷേക് ബച്ചനെപ്പോലെയുണ്ടല്ലോ ഭാവി വരൻ എന്ന് ആരാധകർ പറയുമ്പോൾ ശ്ശൊ എനിക്ക് വയ്യ എന്നും ചിരിച്ചുകൊണ്ട് താരം മറുപടി നൽകി.