Malayali Live
Always Online, Always Live

ബോൾഡ് ലുക്കിൽ ആദ്യമായി ഫോട്ടോഷൂട്ടുമായി പാർവതി; വ്യത്യസ്തമെന്ന് ആരാധകർ..!!

2,801

ലോക്ക് ഡൗണും കൊറോണയും എല്ലാം കൂടി എത്തി കഴിഞ്ഞപ്പോൾ സിനിമ രംഗം പൂർണ്ണമായും നിലച്ചു പോയിരുന്നു. തുടർന്ന് വീണ്ടും ഷൂട്ടിംഗ് ഓൺലൈൻ റിലീസ് എല്ലാം ആരംഭിച്ചു എങ്കിൽ കൂടിയും സിനിമകൾ കൂടുതൽ പ്രഖ്യാപിക്കുന്നത് കുറഞ്ഞു എന്ന് വേണം പറയാൻ. വരുമാന മാർഗം നിലച്ചതോടെ താരങ്ങൾ ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിലേക്ക് മാറി തുടങ്ങി കഴിഞ്ഞു.

പലരും യൂട്യൂബ് ചാനൽ ഒക്കെ ആയി എത്തി എങ്കിൽ കൂടിയും ഫോട്ടോ ഷൂട്ടുകളെ ആണ് ഒരു വിഭാഗം താരങ്ങൾ ആശ്രയിക്കുന്നത്. അത്തരത്തിൽ ഉള്ള നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ദിനംപ്രതി സോഷ്യൽ മീഡിയയിൽ വന്നു കൊണ്ട് ഇരിക്കുന്നത്. ഏത് പ്രതിസന്ധികളും തന്റെ നിലപാടുകൾ അനുസരിച്ചു നീങ്ങുന്ന താരം ആണ് പാർവതി.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്. മമ്മൂട്ടിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തി ജന ശ്രദ്ധ നേടിയ താരം ഇപ്പോൾ പുത്തൻ മേക്കോവർ കൊണ്ടും ശ്രദ്ധ നേടുക ആണ്.