Malayali Live
Always Online, Always Live

കിടിലൻ ഡാൻസ് പെർഫോമൻസുമായി മഞ്ജു സുനിച്ചൻ; വീഡിയോ കാണാം..!!

11,209

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.

എന്നാൽ മഞ്ജു സുനിച്ചൻ എന്ന താരം ഏറെ ശ്രദ്ധ നേടിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു. വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടി എത്തിയ താരം തുടർന്ന് മഴവിൽ മനോരമയിൽ തന്നെ ഹാസ്യ സീരിയലിന്റെ ഭാഗമായി മാറുക ആയിരുന്നു. അവിടെ നിന്നുമാണ് മഞ്ജു സിനിമയിലേക്ക് ചേക്കേറുന്നത്.

മഞ്ജു നന്നായി ഡാൻസ് കളിക്കുന്ന ഒരു താരം കൂടി ആണ്. പണ്ട് താൻ നൃത്തം പഠിച്ചിട്ടുണ്ട് എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ്സിൽ ശക്തമായ മത്സരം കാഴ്ച വെച്ച മഞ്ജു രജിത് കുമാറിന് എതിരെയുള്ള പരാമർശങ്ങൾ കൊണ്ട് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

കൂടാതെ തന്നോട് മോശം പറഞ്ഞ താരം തന്നെ വിമർശിച്ചവർക്ക് ഫോൺ നമ്പർ കൊടുത്തു നേരിട്ട് വിളിക്കാൻ പറഞ്ഞു വെല്ലുവിളി അടക്കം നടത്തിയിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാം റീൽസിൽ ആണ് മഞ്ജു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.