Malayali Live
Always Online, Always Live

നടിയും മകളുമായ അഹാന, കൃഷ്ണ കുമാറിന് വോട്ട് ചെയ്തില്ല; എന്നാൽ അതിനുള്ള കാരണമിതാണെന്ന് കൃഷ്ണ കുമാർ പറയുന്നു..!!

2,798

ഏറെ കാലങ്ങൾ ആയി സാമൂഹിക മാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണ കുമാർ ഭാര്യ സിന്ധു മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും എല്ലാം തങ്ങളുടെ സ്വന്തം യൂട്യൂബ് ചാനൽ വിഡിയോകൾ ചെയ്തു സാമൂഹിക മാധ്യമത്തിൽ വൈറൽ ആണ്. വീട്ടിലെ ചെറിയ കാര്യങ്ങൾ മുതൽ വിവാദ വിഷയങ്ങളിൽ വരെയും ഇവർ പങ്കു വെക്കാറുണ്ട്.

ഇത്തവണ നടന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ മത്സരംഗത്തും ഉണ്ടായിരുന്നു കൃഷ്ണ കുമാർ. ബിജെപി സ്ഥാനാർത്ഥിയായി തിരുവന്തപുരത്തുനിന്ന് മത്സരിക്കാൻ ഇറങ്ങിയ കൃഷ്ണ കുമാറിനൊപ്പം മക്കൾ ഇഷാനിയും ഹൻസികയും ദിയയും ഭാര്യ സിന്ധുവും അടക്കം സജീവമായി ഉണ്ടായിരുന്നു. എന്നാൽ എല്ലാവരുടെയും ശ്രദ്ധ അഹാനയിൽ ആയിരുന്നു.

അഹാന എവിടെ എന്നുള്ള ചോദ്യവുമായി നിരവധി കമെന്റുകൾ ആണ് കൃഷ്ണ കുമാറിന്റെ പോസ്റ്റിൽ വന്നത്. മക്കൾക്കും ഭാര്യക്കും ഒപ്പം വോട്ട് ചെയ്ത ശേഷം ഉള്ള ചിത്രം പങ്കു വെച്ചപ്പോൾ ആണ് അഹാനയുടെ അഭാവം പ്രേക്ഷക ശ്രദ്ധ നേടിയത്. എവിടെ അഹാന..?? എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകി ഇരിക്കുകയാണ് കൃഷ്ണ കുമാർ ഇപ്പോൾ.

നേരത്തെ മുൻകൂട്ടി പ്ലാൻ ചെയ്ത യാത്രയിലായിരുന്നു അഹാന എന്നാണ് കൃഷ്ണ കുമാർ പറയുന്നത്.. മൂന്നാറിലും മറ്റു വിനോദ സ്ഥലങ്ങളിലുമായി ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ അവധിക്കാല യാത്രയിലായിരുന്നു അഹാന. മകളുടെ യാത്രാ ചിത്രങ്ങ കൃഷ്ണ കുമാറും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ് മക്കൾക്കൊപ്പം ഇരുന്ന് സംസാരിച്ചപ്പോഴുണ്ടായ രസകരമായ അനുഭവവും കൃഷ്ണ കുമാർ വെളിപ്പെടുത്തി. വെയിലുകൊണ്ട് തന്റെ കളർ ആകെ മാറിയെന്നും, വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നാണ് മക്കൾ പറയുന്നതെന്നും കൃഷ്ണകുമാർ കുറിച്ചു.