Malayali Live
Always Online, Always Live

ഞാൻ എന്റെ ദേഹത്ത് എവിടെയും ടാറ്റൂ അടിക്കും അതിന് സോഷ്യൽ മീഡിയക്ക് എന്താണ് കാര്യം; മഞ്ജു സുനിച്ചൻ ചോദിക്കുന്നു..!!

4,027

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയതോടെ ആയിരുന്നു. ഏത് വിഷയത്തിൽ ഉം തന്റേതായ മറുപടികൾ നൽകാൻ കഴിവുള്ള ആൾ കൂടി ആണ് മഞ്ജു പത്രോസ് എന്ന മഞ്ജു സുനിച്ചൻ. ബിഗ് ബോസ് കഴിഞ്ഞതോടെ ഏറെ വിമർശകരെ വാങ്ങി കൂട്ടിയ മഞ്ജു.

മഞ്ജു സീരിയൽ സിനിമ ലോകത്തിൽ തിളങ്ങി നിൽക്കുമ്പോഴും അതിന് ഒപ്പം തന്നെ താരം തന്റെ യൂട്യൂബ് ചാനൽ ബ്ലാക്കീസിലും സജീവമാണ്. നിരവധി വീഡിയോ വഴി എത്തുന്ന താരം ഇപ്പോൾ ചെയ്ത പുത്തൻ വീഡിയോ ആണ് വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്.

ടാറ്റൂ അടിച്ചതോടെ ആണ് വിമർശകർ വീണ്ടും തല പൊക്കിയത്. കഴുത്തിന് താഴെ നെഞ്ചിൽ ആയിരുന്നു മഞ്ജു മനോഹരമായ ടാറ്റൂ പതിപ്പിച്ചത്. എന്നാൽ കമെന്റുകൾ അതിലേറെ വിമർശനം നിറഞ്ഞത് ആയിരുന്നു. എന്റെ പൊന്നു മഞ്ജു ഒരു സെലിബ്രെറ്റി ആയെന്നു കരുതി എന്ത് തോന്ന്യവാസവും കാണിക്കരുത് സാധാരണ വീട്ടമ്മ ആയിരുന്ന ഇയാൾ ഇത് പോലെ ഒക്കെ കാണിച്ചു കൂട്ടിയിട്ടുണ്ടോ ടാറ്റൂ കുത്തുന്നത് തന്റെ ഇഷ്ട്ടം ഇത് പോലെ ഒക്കെ ഇട്ടാൽ കമന്റ് ചെയ്യുന്നത് എന്റെ ഇഷ്ട്ടമെന്നായിരുന്നു ഒരുളുടെ കമന്റ്.

എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന വിവാദങ്ങൾക്ക് എതിരെയും വിമർശനങ്ങൾക്ക് എതിരെയും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ മഞ്ജു പത്രോസ്.. മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ…

ഞാൻ എന്റെ ദേഹത്ത് ടാറ്റൂ അടിച്ചിരിക്കുന്നു അതിന് സോഷ്യൽ മീഡിയയ്ക്ക് എന്താണ്. എന്നെകുറിച്ച് എപ്പോഴാ ആൽക്കരു സംസാരിക്കാത്തെ. ഇപ്പോ ഇതിനകത്തും വിവാദമുണ്ടാവും. ഞാൻ അപ്പോ അതിനെ അങ്ങനെയെ കാണുന്നൂളളൂ. അതിലൊന്നും എനിക്ക് വിഷമമില്ല. വിഷമിക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു. നമുക്ക് ആകെ നനഞ്ഞാൽ കുളിരൂലാ എന്ന് പറയുന്നില്ലെ.

അപ്പോ അത് അത്രയയേയയൂളളൂ. ഇപ്പോ സോഷ്യൽ മീഡിയയിൽ നൂറ് പേര് വന്ന് ചീത്ത വിളിക്കുമ്പോ ഇരുനൂറ് പേര് എന്നോട് സ്വാകാര്യമായി വന്ന് പറയുന്നുണ്ട് ഞങ്ങൾക്ക് ചേച്ചിയെ ഇഷ്ടമാണെന്ന്. അതുമതി എനിക്ക്. ഇരൂനൂറ് പേരില്ലെങ്കിലും പത്ത് പേര് പറഞ്ഞാൽ മതി. നമുക്കത് പോസിറ്റീവ് എനര്ജിയാണ്. അതിന്റെയകത്തൊന്നും ഒരു വിഷമവുമില്ല. എന്തായാലും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്ന ആളാണ് ഞാൻ. ഇന്നലെ ഒരു കാര്യം പറഞ്ഞ് ഇന്നത് മാറ്റിപ്പറയുന്ന ആളല്ല.