Malayali Live
Always Online, Always Live

സീരിയൽ നടി മീര മുരളി വിവാഹിതയായി; ഭർത്താവ് ആരാണെന്ന് അറിയാമോ..!!

15,108

നടിയാണ് അവതാരകയാണ് മീര മുരളീധരൻ എന്ന മീര മുരളി. മലയാളികൾക്ക് പ്രത്യേകിച്ച് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ആൾ കൂടി ആണ് മീര മുരളി. മലയാളിത്തം നിറഞ്ഞ വിടർന്ന കണ്ണുകളും തുളുമ്പുന്ന മുഖവും എപ്പോഴും ചിരിച്ചു കൊണ്ട് നിഷ്കളങ്കമായ മുഖത്തോട് കൂടി ഉള്ള സംസാരവും എല്ലാം മലയാളികൾക്ക് അത്രമേൽ പ്രിയങ്കരമാണ് താനും.

കുറച്ചു നാളുകൾ ആയി അഭിനയ ലോകത്തിൽ നിന്നും മാറി നിൽക്കുന്ന മീര ഇരുപതോളം സിനിമ സീരിയൽ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. ടൈറ്റിൽ കഥാപാത്രം അരുന്ധതിയായി എത്തിയ അരുന്ധതി എന്ന സീരിയൽ ആണ് അവസാനം അഭിനയിച്ചത്. മെഗ പരമ്പര തീർന്നതോടെ താരം അഭിനയ ലോകത്തിൽ നിന്നും പിന്മാറി എന്ന് വേണം പറയാൻ.

അഭിനയം എന്ന മോഹം അല്ലെങ്കിൽ അടങ്ങാത്ത ആഗ്രഹം തന്നെ ആണ് മീരയെ സീരിയൽ രംഗത്തേക്ക് എത്തിച്ചത് എന്ന് വേണം പറയാൻ. മാനസപുത്രി എന്ന സീരിയലിൽ തോബിയാസ് ആയി എത്തിയ ജയൻ മീരയുടെ കുടുംബ സുഹൃത്താണ് അദ്ദേഹം വഴി ആണ് മീരക്ക് അഭിനയമെന്ന വാതിൽ ജീവിതത്തിൽ തുറന്നതും. ഇപ്പോൾ മീരാ മുരളിയുടെ പുതിയ വിശേഷം ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മീരാ മുരളിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. മീരയുടെ ഉറ്റ സുഹൃത്തായ നടി ഗൗരിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗൗരി പങ്കു വെച്ച മീരയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. വിവാഹ ചിത്രങ്ങൾ കൂടാതെ ബ്രൈഡൽ ഷവർ ഫോട്ടോഷൂട്ടും വൈറലായി മാറുന്നുണ്ട്.

മനു ശങ്കർ ജി മേനോൻ ആണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്. കലവൂരിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുപ്പിച്ചു ലളിതമായായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. ചേർത്തല സ്വദേശിനി ആയ മീരാ മുരളി ചക്കരക്കുളം ഗീതാഭവനിൽ പിഎൻ മുരളീധരന്റെയും കെകെ ഗീതയുടെയും മകളാണ്. എറണാകുളം സൗത്ത് ചിറ്റൂർ ചെറുപ്പള്ളിയിൽ വീട്ടിൽ എംസി ഗിരിജാ വല്ലഭന്റെയും എസ് രാജശ്രീയുടെയും മകനാണ് മീരയെ വിവാഹം ചെയ്ത മനു.