Malayali Live
Always Online, Always Live

മോഹൻലാൽ പറഞ്ഞത് ശെരി; മണിക്കുട്ടൻ ബിഗ് ബോസ്സിൽ നിന്നും പിന്മാറുന്നു; പൊട്ടിക്കരഞ്ഞും കേണപേക്ഷിച്ചും ബിഗ് ബോസ് മത്സരാർത്ഥികൾ..!!

3,773

2021 ഫെബ്രുവരി 14 നു ആരംഭിച്ച മലയാളം ബിഗ് ബോസ് സീസൺ 3 ഇപ്പോൾ എഴുപത് ദിവസം പിന്നിടുകയാണ്. മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള ഷോ ആയി മാറാൻ ബിഗ് ബോസ് ത്രീക്കും കഴിഞ്ഞു എന്നുള്ളതാണ് വാസ്തവം. ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് മണിക്കുട്ടൻ , ടിമ്പൽ , റംസാൻ , സായി വിഷ്ണു റിതു മന്ത്ര എന്നിവർക്ക് ആണ്. ഇന്നലെ നടന്ന എലിമിനേഷനിൽ സന്ധ്യ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി കഴിഞ്ഞു.

ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആണ് മണിക്കുട്ടൻ. ഗെയിം കളിക്കുന്നതിൽ കൂടുതൽ ആക്റ്റീവ് ആകുകയും ബാക്കി ഉള്ള വഴക്കുകൾ അടക്കമുള്ള സമയത്തിൽ സൗമ്യനായി കണ്ടു വരുന്ന ആൾ കൂടി ആയിരുന്നു മണിക്കുട്ടൻ. എന്നാൽ കുറച്ചു ദിവസങ്ങൾ ആയി ബിഗ് ബോസ്സിൽ നടക്കുന്ന വഴക്കിൽ ശക്തനായ പങ്കാളി ആണ് മണികുട്ടനും.

വഴക്കിനു ഇടയിൽ സന്ധ്യയുടെ ഡാൻസ് എന്ന കലയെ മോശമായ ഭാഷയിൽ മണിക്കുട്ടൻ അപമാനിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തിൽ മോഹൻലാൽ ചോദ്യം ഉന്നയിക്കുകയും മോഹൻലാൽ തന്നെ സന്ധ്യയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. കൂടാതെ മണികുട്ടനും മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മോഹൻലാൽ ചോദിച്ച ചോദ്യങ്ങളിൽ വ്യക്തത ഇല്ലാതെ മറുപടികൾ നൽകിയ മണിയോട് തനിക്ക് മാനസിക നില തെറ്റിയോ എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.

ഇത് കേട്ടപ്പോൾ പൊട്ടിക്കരയുന്ന മണിയന്റെ മുഖവും പ്രേക്ഷകർ കണ്ടിരുന്നു. എന്നാൽ ഇന്നലെ ഷോ അവസാനിക്കുമ്പോൾ കാണിക്കുന്ന ഇന്നത്തെ പ്രൊമോയിൽ ആണ് മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിൽ നിന്നും സമേധയാ പുറത്തേക്ക് എന്നുള്ള സൂചന നൽകുന്ന പ്രോമോ വന്നത്. ബിഗ് ബോസ് പറഞ്ഞു തീരും മുന്നേ അങ്ങനെ പറയല്ലേ എന്ന് പറഞ്ഞു ടിമ്പൽ എഴുന്നേൽക്കുന്നുണ്ട്.

അതുപോലെ തന്നെ ടിമ്പൽ പൊട്ടിക്കരയുകയും ഫിറോസ് , നോബി , അനൂപ് , റിതു മന്ത്ര അടക്കം ഉള്ള എല്ലാവരും കരയുന്നതും തിരിച്ചു മണികുട്ടനെ വിളിക്കുന്നതും വിഡിയോയിൽ കാണാം. എന്തായാലും ഇന്ന് രാത്രി ആണ് മണിക്കുട്ടൻ വീട്ടിൽ നിന്നും പുറത്തേക്കു ആണോ എന്നുള്ളത് അറിയാൻ പോകുന്നത്. എന്തായാലും മോഹൻലാൽ പറഞ്ഞപോലെ മാനസികമായി തകർന്നു എന്ന് തന്നെ ആണ് ആരാധകർ പറയുന്നത്. മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ തിരിച്ചു എടുക്കണം എന്നും മാപ്പ് പറയണം എന്നും ആരാധകർ പറയുന്നുണ്ട്.