Malayali Live
Always Online, Always Live

മംഗലശ്ശേരി നീലകണ്ഠനാകാൻ ആദ്യം തീരുമാനിച്ചത് മറ്റൊരു പ്രമുഖ നടനെ; സീമ പറയുന്നു..!!

3,327

മലയാളികൾ എന്നും ഓർക്കുന്ന മോഹൻലാൽ ചിത്രം ആണ് ദേവാസുരം. എന്നാൽ ഈ ചിത്രം സംഭവിക്കാൻ കാരണം അന്നത്തെ ലേഡി സൂപ്പർ സ്റ്റാർ ആയ സീമ ആയിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകൻ ഐ വി ശശി പണ്ട് ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായി. അനുഗ്രഹ വിബികെ മേനോൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്.

കള്ളനും പോലീസും എന്ന ചിത്രം കഴിഞ്ഞു സാമ്പത്തികമായി പരാജയപ്പെട്ടു നിൽക്കുക ആയിരുന്നു വി ബി കെ മേനോൻ. ആ സമയത്ത് ആയിരുന്നു രഞ്ജിത് കഥ മേനോനോടും ഐ വി ശശിയോടും പറയുന്നത്. കഥ പറഞ്ഞു തീരുന്നത് വരെ മുരളി ആയിരുന്നു ഐ വി ശശിയുടെ മനസ്സിൽ. മംഗലശ്ശേരി നീലകണ്ഠൻ എന്ന വേഷം മുരളി ചെയ്യണം എന്നുള്ളത് ആയിരുന്നു ഐ വി ശശിയുടെ മനസ്സിൽ.

എന്നാൽ കഥ പറഞ്ഞു തീരുമ്പോൾ മേനോൻ പറഞ്ഞു ഈ വേഷം ചെയ്യാൻ അനുയോജ്യൻ മോഹൻലാൽ ആയിരിക്കും എന്ന്. നീലകണ്ഠൻ എന്ന വേഷം മോഹൻലാൽ അനശ്വരം ആക്കും എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ദേവാസുരം കഥയുമായി മോഹൻലാലിന്റെ അടുത്ത് ചെല്ലുമ്പോൾ അദ്ദേഹത്തിന് രണ്ടു വർഷത്തേക്ക് ഡേറ്റ് ഇല്ലായിരുന്നു. എന്നാൽ സിനിമയുടെ കഥ കേട്ടതോടെ രണ്ടു സിനിമകൾ മാറ്റി വെച്ചാണ് മോഹൻലാൽ ദേവാസുരത്തിന് ഡേറ്റ് നൽകിയത്.

എല്ലാം ഒത്തു വന്നപ്പോൾ പിന്നീട് ഉള്ള പ്രശ്നം പണം ആയിരുന്നു. ആ സമയത്ത് പണം നൽകി സഹായിച്ചത് നടി സീമ ആയിരുന്നു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർമയിൽ ഉണ്ടാവേണ്ട കഥാപാത്രം ആണ് മംഗലശ്ശേരി നീലകണ്ഠൻ എന്നത്.