Malayali Live
Always Online, Always Live

ഇതാണ് കനിഹയുടെ ആരോഗ്യ രഹസ്യം; 38 ആം വയസിലും കിടിലൻ മെയ്‌വഴക്കത്തിൽ കനിഹയുടെ വർക്ക് ഔട്ട് വീഡിയോ..!!

4,502

പതിനെട്ട് വർഷങ്ങൾക്കു മുന്നേ അഭിനയ ലോകത്തിൽ എത്തിയ താരം ആണ് കനിഹ. മലയാളം കന്നഡ തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരം പോപ്പ് സിംഗറും മെക്കാനിക്കൽ എൻജിനീയർ ബിരുദധാരിയും ആണ്. 2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ജയറാമിന്റെയും അതുപോലെ തമിഴിൽ അജിത്തിന്റെയും അടക്കം നായികയായി താരം തിളങ്ങിയിട്ടുണ്ട്. അഭിനയത്തോടപ്പം മികച്ച അവതാരക കൂടി ആണ് കനിഹ. മലയാളത്തിൽ ചെയ്ത പഴശ്ശി രാജയും ദ്രോണയും സ്പിരിറ്റും ഭാഗ്യദേവതയും എല്ലാം മലയാളികൾക്ക് ഇഷ്ട ചിത്രങ്ങൾ ആണ്.

പ്രായം കൂടുന്തോറും സിനിമയിൽ നടിമാർ എല്ലാം വണ്ണം വെച്ച് ഫിറ്റിനെസ് ഇല്ലാത്ത കോലത്തിലേക്ക് മാറുക ആണ് പതിവ്. എന്നാൽ കനിഹ സിനിമയിൽ എങ്ങനെ ആയിരുന്നോ ഇപ്പോഴും അതിന് അധികം കുറവുകൾ വരാത്ത രീതിയിൽ ഉള്ള ശരീര ഭംഗി നിലനിർത്താൻ ശ്രമിക്കാറുണ്ട്.

അതിന് ഉള്ള ഏറ്റവും വലിയ ഉദാഹരണം ആണ് ഈ മുപ്പത്തിയെട്ടാം വയസിലും വല്ലാത്ത മെയി വഴക്കത്തോടെ ഉള്ള കനിഹയുടെ വർക്ക് ഔട്ട് വീഡിയോ. എന്തൊരു ചുറുചുറുക്ക് ആണെന്ന് ആരാധകർ ചോദിക്കുന്നു.