Malayali Live
Always Online, Always Live

മലയാളം സീരിയൽ നടനെതിരെ ഭാര്യയും; നടന്റെ അറസ്റ്റിന് പിന്നാലെ നടുങ്ങി സീരിയൽ ലോകം..!!

3,369

നെടുമങ്ങാട് സ്വദേശിയും സീരിയൽ നടനുമായ ജാസ്മീറിന്റെ അറസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് സീരിയൽ ലോകം. വീട്ടമ്മയുടെ ന-ഗ്നചിത്രം പകർത്തിയ കേസിൽ കുടുങ്ങിയതോടെ താരത്തിന്റെ തനിനിറം പുറത്തു വന്നത്. ഇതോടെ ആണ് സീരിയൽ ലോകം സെരിക്കും ഞെട്ടിയത്.

ഒട്ടുമിക്ക സീരിയലുകളിലും താരം കഴിഞ്ഞ അഞ്ചു വര്ഷം ആയി സീരിയൽ ലോകത്തിൽ സജീവം ആണ്. ഭാഗ്യജാതകം , ഭാര്യ , നീലക്കുയിൽ , തുടങ്ങി ഈ അടുത്ത് സംപ്രേഷണം ചെയ്ത മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ജീവിത നൗകയിൽ വരെ താരം അഭിനയിച്ചിട്ടുണ്ട് ജാസ്മീർ. മലയാളത്തിൽ കൂടാതെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

വീട്ടമ്മയുടെ വി വസ്ത്രയായ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ആണ് ഡോക്ടറും സീരിയൽ നടനും അടക്കം മൂന്നു പേർ അറസ്റ്റിൽ ആയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്ത വിഭാഗം ഡോക്ടർ സുബു സീരിയൽ നടൻ ജാസ്മീർ ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവർ ആണ് പിടിയിൽ ആയത്. വർക്കല സ്വദേശിനിയുടെ പരാതി യിൽ ആണ് നടപടി.

കഴിഞ്ഞ മാസം വർക്കല സ്വദേശിനിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും മൊബൈലുകളിലേക്ക് യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ എത്തിയതോടെ ആണ് സംഭവങ്ങളുടെ തുടക്കം.

യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്നുള്ള തരത്തിൽ വിവാദ സ്ഥലങ്ങളിൽ നിന്നുമുള്ള കത്തുകളും വന്നു തുടങ്ങി. തുടർന്ന് യുവതി പരാതി നൽകുക ആയിരുന്നു.

തുടർന്ന് തിരുവനന്തപുരം പോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് മൂന്ന് പേർ പിടിയിൽ ആയത്.

പരാതിക്കാരിയുടെ ബന്ധു കൂടി ആയ മെഡിക്കൽ കോളേജ് ഡോക്ടർ സുബു സീരിയൽ നടൻ അതോടൊപ്പം വ്യാജ സിം എടുത്തു നൽകിയ ശ്രീജിത്ത് എന്നിവർ കുടുങ്ങിയത്.

ദാമ്പത്യം തകർക്കുക എന്നത് ആയിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് പോലീസ് പറയുന്നത്.

അതെ സമയം ജാസ്മീർ ഖാനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഇയാളുടെ ഭാര്യയും രംഗത്ത് വന്നു.

ഐടി ആക്ട് ആൾമാറാട്ടം തുടങ്ങിയ കേസുകൾ ആണ് പ്രതികൾക്ക് ചുമത്തിയിരിക്കുന്നത്.