Malayali Live
Always Online, Always Live

വിവാഹ നിശ്ചയം നാദിർഷായുടെ മകളുടെ; പക്ഷെ താരമായത് കാവ്യയും ദിലീപും; പ്രിയതമയുടെ ചിത്രം പകർത്തുന്ന ദിലീപ്; കൂടെ മീനാക്ഷിയും നമിതയും..!!

3,283

മലയാളത്തിൽ ഏറെ ആരാധകർ ഉള്ള താര ജോഡികൾ ആണ് ദിലീപും കാവ്യയും. ദിലീപിനൊപ്പം അപൂർവമായി മാത്രമേ കാവ്യയെ പൊതു പരിപാടികളിൽ കാണാറുള്ളൂ. ഇപ്പോൾ ദിലീപിന്റെ എക്കാലത്തെയും അടുത്ത സുഹൃത്തും നടനും ഗായകനും സംവിധായകനും ഒക്കെ ആയ നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ദിലീപ് കുടുംബ സമേതം എത്തിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്.

ദിലീപും കാവ്യ യും തമ്മിൽ ഉള്ള സ്ക്രീനിലെ പ്രണയ മുഹൂർത്തങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി ചർച്ച ആകുന്നത്. അതുപോലെ ഉള്ള നിമിഷങ്ങൾ ആണ് ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിൽ കണ്ടത്. ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം ആയിരുന്നു ദിലീപും കാവ്യയും രണ്ടാം വിവാഹം കഴിക്കുന്നത്. നാലാം വിവാഹ വാർഷിക ദിനത്തിൽ ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരായിരുന്നു ദിലീപിനും കാവ്യ മാധവനും ആശംസ അറിയിച്ചെത്തിയത്.

ഫാൻസ് ഗ്രൂപ്പുകളിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പമായി ഇരുവരും വിവാഹ വാർഷികം വിപുലമായി ആഘോഷിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് ഇവരുടെ ലേറ്റസ്റ്റ് ചിത്രങ്ങളും പുറത്തുവന്നത്. നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനായാണ് ഇവരെത്തിയത്. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷയുടെ മൂത്ത മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനായി കുടുംബസമേതം ദിലീപ് എത്തിയിരുന്നു.

കാസർകോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകൻ ബിലാലാണ് ആയിഷ നാദിർഷയെ വിവാഹം ചെയ്യുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. മീനാക്ഷി ദിലീപ്, നമിത പ്രമോദ്, ആയിഷ നാദിര്ഷ, ഖദീജ നാദിര്ഷ ഇവരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ടിക് ടോക് വീഡിയോയുമായി ഒരിടക്ക് ഇവരെത്തിയിരുന്നു. കൂട്ടുകാരിയെ കാണാനായി നമിതയും മീനാക്ഷിയും എത്തിയിരുന്നു. കാവ്യ മാധവനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഹാലക്ഷ്മി എവിടെയെന്നായിരുന്നു ആരാധകർ ചോദിച്ചത്.