Malayali Live
Always Online, Always Live

ദിലീപിന്റെ മകൾ മീനാക്ഷി സിനിമയിലേക്കോ; ചങ്കത്തി നമിത പ്രമോദ് പറയുന്നു..!!

2,699

പ്രായം 24 ആയുള്ളൂ എങ്കിൽ കൂടിയും മലയാളത്തിൽ ഒട്ടുമിക്ക മുൻനിര താരങ്ങളുടെയും നായികയായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചയാൾ ആണ് നമിത പ്രമോദ്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു.

തുടർന്ന് അമ്മേ ദേവി എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന നിവിൻ പൊളി ചിത്രത്തിൽ കൂടി ആണ്.

ദിലീപ് , കുഞ്ചാക്കോ ബോബൻ , പൃഥ്വിരാജ് സുകുമാരൻ , ജയസൂര്യ , ഇന്ദ്രജിത് , ഫഹദ് ഫാസിൽ എന്നിവരുടെ നായികയായി എത്തിയിട്ടുള്ള നമിത ഏറ്റവും കൂടുതൽ നായികയായി എത്തിയിട്ടുള്ളത് ദിലീപ് ചിത്രത്തിലാണ്. അതുകൊണ്ടു തന്നെ ദിലീപും കുടുംബവും ആയി അടുത്ത ബന്ധമുള്ള താരം കൂടി ആണ് നമിത.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചിട്ടുള്ള താരം അഭിനയ ജീവിതത്തിൽ മറ്റു യുവ നായികമാരിൽ നിന്നും വ്യത്യസ്തമായി ചെയ്തിട്ടുള്ളത് നടൻ വേഷങ്ങൾ ആയിരുന്നു. മലയാളത്തിൽ തിരക്കേറിയ നായികയായി തിളങ്ങിയിട്ടുള്ള നമിതയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി.

നമിത മീനാക്ഷിയെ കുറിച്ച് പറയുന്നത് തനിക്ക് എങ്ങനെ തന്നെ കുറിച്ച് അറിയാമോ അതുപോലെ തന്നെ മീനാക്ഷിക്കും അറിയാമെന്ന് നമിത പറയുന്നു. ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥിയായ സായി വിഷ്ണു നടത്തിയ പഴയ അഭിമുഖത്തിൽ കൂടി ആണ് നമിത മനസ്സ് തുറക്കുന്നത്.

തന്റെ അന്വേഷണം മീനാക്ഷിയോട് പറയണം എന്ന് സായി പറയുമ്പോൾ പറയാം എന്നാണ് നമിത മറുപടി നൽകിയത്. മീനാക്ഷി അച്ഛന്റെയും അമ്മയുടെയും പാതയിൽ കൂടി സിനിമ പ്രവേശനം ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് അതിന്റെ ഉത്തരം അറിയണമെങ്കിൽ അവളുടെ അച്ഛനോട് തന്നെ ചോദിക്കണം എന്നായിരുന്നു മറുപടി.

സിനിമയിൽ പ്രണയ നിമിഷങ്ങൾ എങ്ങനെ ചെയ്യുമെന്ന് ആയി ചോദിക്കുന്നുണ്ട്. അത് സിനിമ അല്ലെ.. കഥാപാത്രം ആണല്ലോ.. അത് കഴിയുമ്പോൾ ആ പ്രണയവും തീരുമെന്ന് നമിത പറയുന്നു.