മലയാളം സിനിമ ആരാധകർക്ക് ആവേശം നൽകുന്ന പുത്തൻ വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മ വീണ്ടും ഒരു ട്വന്റി ട്വന്റി ചെയ്യാൻ ഉള്ള തയ്യാറടുപ്പിൽ ആണെന്ന് ആണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഈ റിപ്പോർട്ട് സ്ഥിരീകരിക്കുന്ന രീതിയിൽ ആണ് നടൻ ഇടവേള ബാബു നാനാ വീക്കിലിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഉദയ കൃഷ്ണ സിബി കെ തോമസ് എന്നിവരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത 20 ട്വന്റി റിലീസ് ചെയ്തത് 2008 ൽ ആയിരുന്നു. അതെ മാതൃകയിൽ മറ്റൊരു സിനിമ ചെയ്യാൻ ഉള്ള തീരുമാനത്തിൽ ആണ് താര സംഘടനയായ അമ്മ എന്ന് ഇടവേള ബാബു പറയുന്നു. അമ്മ സെക്രട്ടറി കൂടി ആയ ഇടവേള ബാബു ഈ ചിത്രത്തിന്റെ പ്രാരംഭ ചർച്ചകൾ നടന്നു വരിക ആണെന്ന് പറയുന്നു.
ഈ വർഷം അമ്മ നടത്തുന്ന ഒരു സ്റ്റേജ് ഷോ പ്ലാൻ ചെയ്തത് ആയിരുന്നു എങ്കിൽ കൂടിയും ഈ സാഹചര്യത്തിൽ അത് നടക്കാത്തത് കൊണ്ടാണ് സിനിമ എന്ന ആശയത്തിൽ എത്തിയത് എന്ന് ഇടവേള ബാബു പറയുന്നു. ഈ സാഹചര്യത്തിൽ ചെയ്യാൻ പറ്റിയ ഒരു സബ്ജറ്റ് സമർപ്പിക്കാൻ അമ്മ യോഗത്തിൽ ധാരണയായി.
ഇപ്പോഴിതാ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഇടവേള ബാബു സിനിമ ഉണ്ടാവും അതിൽ ഭാവന ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകിയത്. ഭാവന നിലവിൽ അമ്മയിലെ അംഗമല്ല. അമ്മ നിർമ്മിക്കുന്ന ട്വന്റി ട്വന്റിയിൽ മികച്ച കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. മരിച്ച് പോയ ആളുകൾ തിരിച്ച് വരിലല്ലോ അത് പോലെയാണ് ഇക്കാര്യമെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.
പൃഥ്വിരാജ് ചിത്രമായ ആദം ജോണാണ് ഒടുവിലായി ഭാവന അഭിനയിച്ച മലയാള സിനിമ. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം താരം മൌനം പാലിക്കുകയായിരുന്നു. കന്നഡ സിനിമയിലെ നിര്മ്മാതാവായ നവീനുമായുള്ള വിവാഹ ശേഷവും താരം സിനിമയിൽ സജീവമാണ്. കന്നഡ തെലുങ്ക് ഭാഷകളിൽ നിന്നായി മികച്ച അവസരമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ അഭിനയിക്കുന്നില്ല എങ്കിൽ കൂടിയും താരം ഇപ്പോൾ കന്നട സിനിമയിൽ സജീവമാണ്.