Malayali Live
Always Online, Always Live

എന്റെ പേര് നോമിനേഷനിൽ വന്നാൽ ഔട്ട് ആകുമെന്ന് ഉറപ്പായിരുന്നു; ലക്ഷ്മി ജയൻ ബിഗ് ബോസ്സിൽ നിന്നും ഔട്ട് ആയതിനെ കുറിച്ച്..!!

3,220

ബിഗ് ബോസ് സീസൺ 3 തുടങ്ങി 14 ദിവസം ആകുമ്പോൾ ആദ്യ മത്സരാർത്ഥി പുറത്തേക്ക് പോയിരിക്കുകയാണ്. വളരെ അധികം സങ്കടത്തോടെ ആണ് ലക്ഷ്മി ജയൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോയിരിക്കുന്നത്. അവതാരകൻ മോഹൻലാൽ അടക്കം വളരെ വികാരഭരിതമായ രീതിയിൽ ഉള്ള യാത്രയയപ്പ് നടത്തിയത്.

ആദ്യ ഘട്ടത്തിൽ 8 മത്സരാർത്ഥികൾ ആണ് എലിമിനേഷൻ റൗണ്ടിൽ വന്നത്. പ്രേക്ഷകരുടെ വോട്ട് ആണ് എലിമിനേഷൻ റൗണ്ടിൽ ഉള്ള പിടിവള്ളി. സായി വിഷ്ണു , അഡോണി , ഭാഗ്യ ലക്ഷ്മി , ടിംപാൽ ഭാൽ , കിടിലം ഫിറോസ് , ലക്ഷ്മി , റിതു മന്ത്ര , സന്ധ്യ മനോജ് എന്നിവർ ആണ് വന്നത്. അതിൽ ആറു ആളുകൾ അവസാന ഘട്ടത്തിൽ രക്ഷപ്പെട്ടപ്പോൾ അവസാനം വന്നത് ലക്ഷ്മി മനോജ് , ഭാഗ്യ ലക്ഷ്മി എന്നിവർ ആയിരുന്നു.

അതിൽ ഒരു ലക്ഷ്മി മാത്രം ആയിരിക്കും ബിഗ് ബോസ്സിൽ വീട്ടിൽ ഉണ്ടാവുക എന്ന് മോഹൻലാൽ പറയുക ആയിരുന്നു. ഇതിൽ ആരായിരിക്കും പുറത്തേക്ക് പോകുക എന്ന് ചോദിച്ചപ്പോൾ രണ്ട് പേരും പറഞ്ഞത് സ്വന്തം പേരുകൾ ആയിരുന്നു. 8 പേരുള്ള എലിമിനേഷനിൽ നിന്നും 7 പേരും പ്രേക്ഷക വോട്ടുകൾ നേടി വിജയം കൈവരിച്ചപ്പോൾ ലക്ഷ്മി ജയനെ ആണ് പ്രേക്ഷകർ കൈവിട്ടത്.

തുടർന്ന് പുറത്തേക്ക് വന്ന ലക്ഷ്മിക്ക് വന്ന അന്ന് മുതൽ ഉള്ള കാര്യങ്ങൾ മോഹൻലാൽ കാണിച്ചു കൊടുക്കുക ആയിരുന്നു. എലിമിഷനിൽ വന്നാൽ പുറത്തേക്ക് പോകും എന്ന് ഉറപ്പായിരുന്നു എന്നും എന്റെ മനസ്സിൽ തോന്നുന്നത് എന്തായാലും നടക്കും എന്നും അങ്ങനെ പലതും നടന്നിട്ടുണ്ട് എന്നും അതുപോലെ തന്നെ ആണ് ഇത് എന്നും ലക്ഷ്മി പറഞ്ഞത്.

ബിഗ് ബോസ്സിൽ സുപരിചിതം അല്ലാതെ ഉള്ള മുഖങ്ങൾ ആയിരുന്നു ഇത്തവണ കൂടുതലും. അതുപോലെ തന്നെ ലക്ഷ്മി ബിഗ് ബോസ് 3 ലെ ഏറ്റവും വീക്ക് ആയ മത്സരാർത്ഥി ആയിരുന്നു എന്നുള്ളത് ആണ് സത്യാവസ്ഥ.