Malayali Live
Always Online, Always Live

ദൃശ്യം2 കണ്ടപ്പോൾ മനസിലായി ആ വിരലുകൾ പോലും അഭിനയിക്കുന്നു; മോഹൻലാലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ..!!

3,013

ഒരു മലയാളം സിനിമ ലോകം മുഴുവൻ ഇത്രയേറെ ചർച്ച ആകുന്നത് ഇത് ആദ്യം ആണെന്ന് വേണം പറയാൻ. ദൃശ്യം 2 വിനെ കുറിച്ച് ഉള്ള നിരവധി ആളുകളുടെ വിലയിരുത്തലുകൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വന്നു കൊണ്ട് ഇരിക്കുന്നത്. ഓ ടി ടി റിലീസ് ആയിരുന്നു എങ്കിൽ കൂടിയും ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന പ്രശംസകൾ തന്നെ ആണ് ഈ ചിത്രത്തിന്റെ മഹാ വിജയം എന്ന് വേണം പറയാൻ.

2021 ഫെബ്രുവരി 19 നു ആണ് വേൾഡ് പ്രീമിയർ ആയി ആമസോൺ പ്രൈമിൽ ദൃശ്യം 2 എത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ അടക്കം നിരവധി ആളുകൾ ആണ് പ്രശംസകൊണ്ട് മൂടുന്നത്. ഇപ്പോൾ പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ തന്റെ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് മോഹൻലാൽ , സംവിധായകൻ ജീത്തു ജോസഫ് , മുരളി ഗോപി എന്നിവരെ കുറിച്ച് പരാമർശം നടത്തിയത്. ദൃശ്യം 2 മികച്ചത് ആണെന്നും ദൃശ്യം 3 വരണം എന്നും അദ്ദേഹം കുറിക്കുന്നു.

ചിത്രത്തിൽ ഏത് രംഗം ആണ് എടുത്തു പറയാൻ ഉള്ളത് എന്ന് ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ കഥാപാത്രം ഉറക്കമുണരുമ്പോൾ ഫോൺ തിരയുന്ന രംഗം ആണെന്നും അതിൽ മോഹൻലാലിന്റെ വിരലുകൾ പോലും അഭിനയിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ മുരളി ഗോപിയുടെ പ്രകടനവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നുണ്ട്.

കേരളാ സമൂഹത്തിന്റെ ഒരു നേർക്കാഴ്ച കൂടി ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നും ചിത്രത്തിലെ മറ്റു ചില കഥാപാത്രങ്ങളെക്കുറിച്ചു സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറയുന്നു. ദൃശ്യം 2 റിലീസ് ചെയ്തു മൂന്നു ദിവസങ്ങൾ കഴിയുമ്പോഴും ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും മോഹൻലാലിനും ജീത്തു ജോസഫിനുമുള്ള അഭിനന്ദന പ്രവാഹം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന്റെ തെലുങ്കു റീമേക് അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കും. ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്.