Malayali Live
Always Online, Always Live

ഈ പത്ത് കാര്യങ്ങൾ ഭാര്യക്ക് വേണ്ടി ചെയ്താൽ ജീവിതം അടിപൊളി ആക്കാം..!!

6,595

ജീവിതത്തിൽ പങ്കാളിക്ക് പ്രാധാന്യം നൽകുമ്പോൾ ആണ് ജീവിതം കൂടുതൽ വിജയം ആകുന്നത്. കാരണം ജീവിതത്തിൽ എന്നും നിങ്ങൾക്ക് താങ്ങും തണലുമായി നിൽക്കാൻ ഉണ്ടാവുന്നത് നിങ്ങളുടെ പങ്കാളി ആയിരിക്കും. ലോക്ക് ഡൌൺ സമയം ആയത് കൊണ്ട് തന്നെ വീട്ടിൽ തന്നെ കൂടുതൽ സമയം ചിലവഴിക്കുന്ന കുടുംബിനിയുടെ അവസ്ഥ ഇപ്പോൾ ഏകദേശം എല്ലാ ഭർത്താക്കന്മാർക്കും ഒരു വിധം ഒക്കെ മനസിലായി കാണും.

എന്നാൽ കൂടിയും ഈ കാര്യങ്ങൾ നിങ്ങൾ കൂടുതൽ ശ്രദ്ധിച്ചാൽ നിങ്ങളുടെ കുടുംബ ജീവിതം കൂടുതൽ അടിപൊളി ആക്കാം എന്ന് വേണം പറയാൻ. ഒന്നാമതായി നിങ്ങൾ ഭാര്യക്ക് ജീവിതത്തിൽ സ്ഥാനം കൊടുക്കുക എന്നുള്ളതാണ്. വീട്ടിൽ തന്നെ ഇരുമ്പിഴോ അല്ലെങ്കിൽ ജോലിക്ക് പോകുന്നവർ ആണെങ്കിൽ കൂടിയോ പരസ്പരം സംസാരിക്കുമ്പോൾ ആണ് നമ്മൾ കൂടുതൽ ഒന്നാകുന്നത്.

ഇതിൽ കൂടി മാത്രം ആണ് മനസിലാക്കാനും അടുപ്പം ഉണ്ടാക്കാനും സാധിക്കുകയുള്ളൂ. രണ്ടമതായി ഭക്ഷണം ഉണ്ടാക്കുമ്പോഴോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ നന്നായി അല്ലെങ്കിൽ അടിപൊളി ആയിട്ടുണ്ട് എന്നൊക്കെ പറയുക. അത് അവരുടെ ആത്മാവിശ്വാസം വർദ്ദിപ്പിക്കാനും അല്ലെങ്കിൽ സന്തോഷം ഉണ്ടാക്കാനും സാധിക്കും. ചിലപ്പോൾ ഭക്ഷണം ഉണ്ടാക്കുമ്പോൾ അത്ര നന്നായി എന്ന് വരില്ല. എന്നിരുന്നാൽ കൂടിയും കൊള്ളാം നന്നായിട്ടുണ്ട് എന്ന് തന്നെ പറയാൻ ശ്രമിക്കുക. നിങ്ങൾക്ക് കുറ്റങ്ങൾ പറയാൻ തോന്നുന്നു എങ്കിൽ ഫ്രീ ആയിരിക്കുമ്പോൾ ഈ ഭക്ഷണങ്ങൾ ഒന്ന് ഉണ്ടാക്കി നോക്കിയാൽ മതി.

അടുത്തത്, അനാവശ്യമായി ഭാര്യയെ വഴക്കു പറയരുത്. അതുപോലെ ആവശ്യം ഉള്ള കാര്യത്തിന് ആണെങ്കിൽ കൂടിയും കിടപ്പുമുറിയിൽ സ്വകാര്യ നിമിഷങ്ങളിൽ പറയാനായി ശ്രമിക്കുക. മറ്റുള്ളവർക്ക് മുന്നിൽ ഉള്ള ശകാരം അവർക്ക് കൂടുതൽ സങ്കടം ഉണ്ടാക്കും. അതിപ്പോൾ അച്ഛന്റെയോ അമ്മയുടേയോ സഹോദരങ്ങളുടെ മുന്നിൽ വെച്ചായാൽ പോലും. പിന്നെ ജോലിക്ക് പോകുമ്പോൾ ഒരു സ്നേഹ ചുംബനം നൽകുക. അത് അവർക്ക് കൂടുതൽ സന്തോഷം നൽകും. ജോലിയിൽ എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും കുറച്ചു സമയം അവരോടൊപ്പം ചിലവഴിക്കാനും സംസാരിക്കനും അവരുടെ കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാനും ശ്രമിക്കുക.

ജോലിയിൽ ഉള്ള ടെൻഷനും ഇമോഷനും എല്ലാം ജോലി സ്ഥലത്ത് തന്നെ വെക്കുക. ജോലിയിൽ ഉള്ള പ്രശ്നങ്ങൾ വീട്ടിൽ കൊണ്ടുവരുകയോ അതിലെ പ്രശ്നങ്ങളിൽ ഭാര്യയോട് തീർക്കുകയും ചെയ്യരുത്. ആഴ്ചയിൽ ഒരു വട്ടമോ മാസത്തിൽ രണ്ടോ മൂന്നോ വട്ടമോ പുറത്തു ഒക്കെ ഒന്നിച്ചു പോകുക. അത് നിങ്ങളുടെ ഇഷ്ടമുള്ള സ്ഥലങ്ങളെക്കാൾ കൂടുതൽ ഭാര്യക്ക് കൂടി ഇഷ്ടമുള്ള സ്ഥലം ആക്കുക.