Malayali Live
Always Online, Always Live

ഞാൻ വിവാഹിതനാണ്, മകനുണ്ട്; ഞാനും ഋതുവും നാല് വർഷമായി പ്രണയത്തിലാണ്; ഇപ്പോൾ വെളിപ്പെടുത്താൻ കാരണമിത്; ജിയാ ഇറാനി..!!

2,397

താനും ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥി റിതു മന്ത്രയും തമ്മിലെ പ്രണയം വെളിപ്പെടുത്തി ജിയ ഇറാനി. നേരത്തെ ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിരുന്നില്ല ജിയ ഇറാനി എന്നാൽ ഇപ്പോൾ പ്രണയം വെളിപ്പെടുത്തൽ ഉള്ള സമയം ആയി എന്നാണ് ജിയ ഇറാനി പറയുന്നത്. ബിഗ് ബോസ് സീസൺ 3 യിൽ ഏറ്റവും ശക്തമായ മത്സരാർഥികളിൽ ഒരാൾ ആണ് റിതു മന്ത്ര. ലോക പ്രശസ്തമായ ഗെയിം ഷോ ആണ് ബിഗ് ബോസ്. മലയാളത്തിൽ അതിന്റെ മൂന്നാം സീസൺ നടക്കുകയാണ്.

ഏഷ്യാനെറ്റിൽ ആണ് സംപ്രേഷണം ചെയ്യുന്നത് എൺപതാം ദിവസത്തിലേക്ക് എത്തുമ്പോൾ മണികുട്ടനും ടിമ്പൽ ഭാലിനും ആണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വീട്ടിൽ അവിടെ നൽകുന്ന ഗെയിം കളിച്ചു പ്രേക്ഷകരെ രസിപ്പിച്ചു അവരുടെ വോട്ടുകൾ അടക്കം നേടി 100 ദിവസം കഴിയുന്ന ആൾ ആണ് വിജയിക്കുന്നത്. ആദ്യ അഞ്ചിൽ വരുന്ന ആളുകൾ ആണ് അവസാന മത്സരത്തിൽ ഉണ്ടാകുന്നത്.

അത്തരത്തിൽ എത്തും എന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ആൾ ആണ് റിതു മന്ത്ര. റിതു ഗായിക ആണ്. ശക്തമായ ഗെയിം കളിക്കാൻ കഴിവുള്ള ആൾ കൂടി ആണ് റിതു മന്ത്ര. ബിഗ് ബോസ് തുടങ്ങിയ സമയത്തിൽ മണികുട്ടന് ഋതുവിനോട് ചെറിയ പ്രണയം തോന്നി എങ്കിൽ കൂടിയും റിതു അത് നിരസിക്കുകയായിരുന്നു. തനിക്ക് ഇങ്ങനെ ഒക്കെ കഴിഞ്ഞു പോയാൽ മതി എന്നാണ് മോഹൻലാൽ എത്തിയ എപ്പിസോഡിൽ റിതു ഒരിക്കൽ വ്യക്തമായി പറഞ്ഞതും. മോഡൽ അതിനൊപ്പം പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ഋതുവിന്‌ ഒപ്പം ഉള്ള ചില ചിത്രങ്ങൾ ആണ് ആരാധകർക്ക് സംശയം ഉണ്ടാക്കുന്നത്. മോഡലും നടനുമായ ജിയാ ഇറാനിക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. നിന്നെ എനിക്ക് മിസ് ചെയ്യുന്നു.. ലവ് യു മോളെ.. ചക്കര ഉമ്മ എന്നാണ് ഒരു പോസ്റ്റിന് ഋതുവിന് ഒപ്പം ഉള്ള ചിത്രവുമായി ഇറാനി കുറിച്ചത്. എന്നാൽ ബിഗ് ബോസ്സിൽ തന്റെ സ്വകാര്യത വെളിപ്പെടുത്താതെ ആണ് റിതു ഇതുവരെ ഗെയിം കളിച്ചത്. എന്നാൽ താനും ഋതുവും വിവാഹം കഴിക്കാൻ പോകുന്ന വിവരം ഇപ്പോൾ ജിയ ഇറാനി വെളിപ്പെടുത്തി കഴിഞ്ഞു.

താൻ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. എന്നാൽ കൂടിയും കഴിഞ്ഞ നാല് വര്ഷം ആയി ഞാനും ഋതുവും പ്രണയത്തിലാണ്. എന്നാൽ ഈ പ്രണയ ബന്ധം ഇപ്പോൾ തുറന്നു പറയാൻ ഉള്ള കാരണം ജിയ തന്നെ പറയുക ആണ് ഇപ്പോൾ…

കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ഞങ്ങൾ ഒരുമിച്ച് യാത്രകൾ ചെയ്യാറുണ്ട്. അവളുടെ ആയിരത്തിലധികം ചിത്രങ്ങൾ എന്റെ പക്കലുണ്ട്. അവൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ. അതിൽ ആർക്കും തെറ്റ് പറയാനാകില്ല. അവൾ ബിഗ് ബോസ് വിജയിയായി വരുന്നതാണ് ഇപ്പോഴത്തെ ചിന്തയിൽ ആണ് ഞാൻ.

ഒരു ഷൂട്ടിനിടെയിൽ വച്ചാണ് ആദ്യമായി ഋതുവിനെ കാണുന്നതെന്നും നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ സമാനമായ ആശയങ്ങളാണ് തങ്ങൾക്കെന്ന് മനസിലായി. ഞാൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. പക്ഷെ വർഷങ്ങൾ ആയി ഞാനും ഭാര്യയും പിരിഞ്ഞു താമസിക്കുകയാണ്. നിയമപരമായി വേർപിരിയുന്നത് ഋതു ബിഗ് ബോസിനുള്ളിൽ പോയ ശേഷമാണ്.

അതിനു ശേഷമാണ് ഋതുവിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാൻ തീരുമാനിച്ചത്. അവൾ ഇപ്പോൾ അറിയപ്പെടുന്ന ഒരു മുഖമാണ് ഞങ്ങളുടെ ബന്ധം ലോകത്തിന് മുൻപിൽ വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ടത്. – ജിയാ കൂട്ടിച്ചേർത്തു.