Malayali Live
Always Online, Always Live

മകളെ വേണ്ട കാമുകനൊപ്പം പോണം; ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച വീട്ടമ്മയുടെ അവസ്ഥ കണ്ടോ..!!

11,479

ഭർത്താവിനെയും പ്രായപൂർത്തി ആകാത്ത മകളെയും ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടിയ ചിറ്റഞ്ഞൂർ സ്വദേശിയായ യുവതിയും കാമുകനും റിമാന്റിൽ.

ചിറ്റഞ്ഞൂർ സ്വദേശി 29 വയസുള്ള പ്രജിതയും കാമുകൻ ആലപ്പുഴ കോമളപുരം പാതിരപ്പിള്ളി വേണു നിവാസിൽ 27 വയസുള്ള വിഷ്ണു എന്നിവരെ ആണ് കുന്നകുളം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.

ഈ മാസം 16 നു ആയിരുന്നു പ്രജിതയെ വീട്ടിൽ നിന്നും കാണാതെ ആകുന്നത്. തുടർന്ന് ഭർത്താവ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് കുന്നംകുളം സി ഐ കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു ഒളിച്ചോട്ടം ആണെന്ന് മനസിലായത്. ആലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയത്.

തുടർന്ന് പ്രജിതയോടു പ്രായ പൂർത്തി ആകാത്ത മകളെ ഏറ്റെടുത്തു ജീവിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലന്നും കാമുകനൊപ്പം പോകാനാണു‌ താല്പര്യം എന്ന് അറിയിക്കുക ആയിരുന്നു.

എന്നാൽ പ്രജിത ഇക്കാര്യത്തിൽ ഇത്തരത്തിൽ ഉള്ള മറുപടി നൽകിയതോടെ പ്രായപൂർത്തി ആകാത്ത മകളെ ഉപേക്ഷിച്ച കുറ്റത്തിന് പ്രജിതയെയും അതിന് പ്രേരിപ്പിച്ച കാമുകന് എതിരെയും ജുവനൈൽ ആക്ട് പ്രകാരം പോലീസ് കേസ് ചുമത്തുക ആയിരുന്നു. തുടർന്ന് കോടതിയിൽ ഹാജർ ആക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.