Malayali Live
Always Online, Always Live

കഴുത്തിൽ ഗുരുവായൂരപ്പൻ; കാതിൽ കൊടുങ്ങല്ലൂരമ്മ; അതിശയിപ്പിക്കുന്ന ഫാഷൻ ട്രെൻഡുമായി സംയുക്ത വർമ്മ..!!

4,243

മലയാളത്തിൽ എക്കാലവും മികച്ച നായികമാരിൽ എന്നും ഓർമയിൽ ഉള്ള താരം ആണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ കൂടി ജയറാമിന്റെ നായികയായി ആയിരുന്നു സംയുക്തയുടെ അഭിനയ ലോകത്തിലേക്ക് ഉള്ള തുടക്കം. 1999 ൽ ആയിരുന്നു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വെറും മൂന്നു വർഷം മാത്രം ആയിരുന്നു സംയുക്ത അഭിനയ ലോകത്ത് ഉണ്ടായിരുന്നത്.

18 ചിത്രങ്ങളിൽ ആണ് താരം നായികയായി എത്തിയത്. ഏറ്റവും കൂടുതൽ നായികയായി എത്തിയത് സുരേഷ് ഗോപിയുടേത് ആയിരുന്നു. വെറും മൂന്നു വർഷം അഭിനയ ജീവിതത്തിൽ ഉണ്ടായ താരം ആ 18 ചിത്രങ്ങളിൽ നിന്നും രണ്ടു വട്ടം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. തുടർന്ന് ബിജു മേനോനുമായി ആയ വിവാഹം കഴിഞ്ഞ ശേഷം താരം അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയിട്ടില്ല.

സംയുക്ത അഭിനയ ലോകത്തിൽ സജീവം അല്ലെങ്കിൽ കൂടിയും താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്. അതോടൊപ്പം വസ്ത്ര ധാരണത്തിൽ പുത്തൻ സ്റ്റൈലുകൾ കൊണ്ട് വരുന്ന ആൾ കൂടി ആണ് സംയുക്ത വർമ്മ എന്ന് വേണം പറയാൻ.

നടി ഉത്തര ഉണ്ണിയുടെ വിവാഹത്തിന് എത്തിയ സംയുക്ത ഇട്ട സാരിയേക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് കഴുത്തിൽ അണിഞ്ഞ ഗുരുവായൂർ അപ്പന്റെ ലോക്കറ്റും കാതിൽ കൊടുങ്ങല്ലൂർ അമ്മയുടെ രൂപം കൊത്തിയ ജിമിക്കിയും ആണ്. വലിയ കസവുള്ള ചുവന്ന സാരിയും വേറിട്ട ആഭരണങ്ങളും അണിഞ്ഞുള്ള സംയുക്തയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.