Malayali Live
Always Online, Always Live

കാവ്യയുമായി ഉള്ള എന്റെ വിവാഹം പലരുടെയും നിർബന്ധത്തിന് വഴങ്ങി; വിവാഹാലോചനയുമായി ചെന്നപ്പോൾ കാവ്യയുടെ അമ്മക്ക് താല്പര്യവും ഇല്ലായിരുന്നു; ദിലീപ് വെളിപ്പെടുത്തുന്നു..!!

3,467

ജീവിതത്തിൽ നടന്ന പ്രധാന സംഭവങ്ങൾ വെളിപ്പെടുത്തി ഉള്ള ദിലീപിന്റെ അഭിമുഖം ആണ് വൈറൽ ആകുന്നത്. മലയാളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചുള്ള വിവാഹം ആയിരുന്നു ഇരുവരുടെയും. തന്നെക്കാൾ 16 വയസിന് കുറവുള്ള കാവ്യയെ ആയിരുന്നു ദിലീപ് വിവാഹം കഴിക്കുന്നത്.

ഇരുവരുടെയും രണ്ടാം വിവാഹമായി ഇത് നടക്കുമ്പോൾ കാവ്യക്ക് 32 വയസും ദിലീപിന് 48 വയസും ആയിരുന്നു. 2016 നവംബർ 25 നു ആയിരുന്നു ഇരുവരുടെയും വിവാഹം. പെട്ടന്ന് ഉള്ള വിവാഹം ആയിരുന്നിട്ട് കൂടി മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടി അടക്കം ഉള്ള താരങ്ങൾ ദിലീപ് കാവ്യാ വിവാഹ ത്തിൽ പങ്കെടുത്തിരുന്നു.

2016 നവംബറിൽ ആയിരുന്നു കാവ്യയും ദിലീപും വിവാഹിതർ ആകുന്നത്. മഞ്ജു വാര്യരുമായി ഉള്ള നീണ്ട 15 വർഷത്തെ കുടുംബ ജീവിതം ദിലീപ് അവസാനിപ്പിച്ച ശേഷം ആയിരുന്നു ദിലീപ് ഏറെ വിവാദങ്ങൾക്ക് ഒടുവിൽ കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്. 2018 ൽ ഇവർക്കും ഒരു മകൾ ജനിച്ചു. വിജയദശമി ദിനത്തിൽ ജനിച്ച കുഞ്ഞിന് മഹലഷ്മി എന്നായിരുന്നു പേര്.

മഞ്ജുവും താനും ഒരു ഭാര്യയും ഭർത്താവും എന്നതിൽ ഉപരി എന്തും തുറന്നു പറയാൻ കഴിയുന്ന മികച്ച കൂട്ടുകാർ കൂടി ആയിരുന്നു എന്ന് ദിലീപ് പറയുന്നു. എന്നാൽ താനും മഞ്ജുവും പിരിയാൻ ഉള്ള കാരണം ഒരിക്കലും കാവ്യാ ആയിരുന്നില്ല എന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു. കാവ്യാ തന്റെ ജീവിതത്തിലേക്ക് വരും എന്ന് താൻ ഒരിക്കലും കരുതി ഇരുന്നില്ല.

കൂട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി ആയിരുന്നു കാവ്യയും ആയി ഉള്ള വിവാഹം നടന്നത്. കാവ്യാ മാധവൻ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്.
താൻ പിന്നെയതിലേക്ക് പോകില്ലായിരുന്നു എന്നും ദിലീപ് പറയുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്.

പ്രായപൂർത്തി ആകാത്ത മകൾ വളർന്നു വരുന്നതിന്റെ ആകുലതകൾ തന്നിൽ ഉണ്ടായിരുന്നു. വിവാഹ മോചനം ആയപ്പോൾ പരിഭവം പറഞ്ഞ പലരും അതിനു ശേഷം ഒപ്പം ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല.

അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു. ആ ചോദ്യം കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി ദിലീപിന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ്.

കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ്. മൂന്നര വർഷം അമ്മയും മകളും മാത്രമുള്ള ജീവിതമായിരുന്നു തനിക്ക്. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു.

കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് വ്യക്തമാക്കുന്നു. കാവ്യയുടെ അമ്മക്ക് വിവാഹത്തിൽ താത്പ്പര്യമില്ലായിരുന്നു. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാൻ കാരണം എന്ന പേരിൽ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം.

എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേർത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്. ഒടുവിൽ എല്ലാരും മുൻകയ്യെടുത്ത് കല്യാണം നടത്തി. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപനത്തിൽ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് പറയുന്നു.