Malayali Live
Always Online, Always Live

ഷാമ്പൂ ഉപയോഗിക്കില്ല; തന്റെ മുടിയഴകിന്റെ രഹസ്യം മറ്റൊന്ന്; ആനി തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു..!!

3,208

വെറും 16 ചിത്രങ്ങളിൽ അഭിനയിച്ച താരം ആണ് ആനി എങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതം ആണ് ഈ താരം. അമൃത ചാനലിൽ അവതാരകയായി ഇന്നും തിളങ്ങി നിൽക്കുന്ന ആനി അഭിനയ ലോകത്തിലേക്ക് എത്തുന്നത് 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സവിധായകന്മാരിൽ ഒരാൾ ആയ ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ ഭർത്താവിനും മക്കൾക്കും ഒപ്പം തിരുവനന്തപുരത്ത് ആണ് താമസിക്കുന്നത്. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി തുടർന്ന് ധാരാളം ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ആനി ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞു.

ക്രൈസ്തവ മത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേരുമാറ്റുകയും ചെയ്തു. ചിത്ര ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു പുത്രന്മാരാണുള്ളത് ജഗന്നാഥൻ ഷാരോൺ റോഷൻ എന്നിവരാണ് അവർ. സ്വന്തമായി കാറ്ററിങ് സർവീസ് ബിസിനെസ്സ് തുടങ്ങിയ ആനി അമൃത ടീവിയിൽ ചെയ്യുന്ന ആനീസ് കിച്ചൺ വൈറൽ ആയ ഷോ കൂടി ആണ്.

ഷോയിൽ കൂടി ഏറെ വിവാദങ്ങൾക്ക് തല വെച്ച് കൊടുക്കുന്ന ആനി തന്റെ അഴകിന്റെയും മുടിയുടെയും സൗന്ദര്യം ഇപ്പോൾ വെളിപ്പെടുത്തുക ആണ്. ഷാമ്പു ഉപയോഗിക്കാത്ത ആൾ കൂടി ആണ് താൻ എന്ന് ആനി പറയുന്നു. . ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്ത്. സ‌കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം കാച്ചെണ്ണ പുരട്ടി മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ഷാംപൂ ഉപയോഗിക്കില്ല.

പിന്നീട് ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്ത് മുടി കഴുകും. കോളജ് കാലത്ത് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇപ്പോഴും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് അന്നും ഇന്നും ചെയ്യാറുള്ളതെന്നും ആനി വെളിപ്പെടുത്തുന്നു.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചു, അങ്ങനെ 1993 ൽ അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. തുടർന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി തുടർന്ന് അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി.

കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി തുടർന്ന് ധാരാളം ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ആനി ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞു.