Malayali Live
Always Online, Always Live

ഓറഞ്ചിൽ ഹോട്ട് ആൻഡ് ഗ്ലാമറായി ഇനിയ; വീണ്ടും അതീവ സുന്ദരിയായി താരത്തിന്റെ ചിത്രങ്ങൾ..!!

3,690

മലയാളം തമിഴ് കന്നട തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം പരോൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഇനിയ.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്. കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ കൂടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ഇനിയ.

2005 ൽ മിസ് ട്രാവൻകൂർ ജേതാവ് കൂടി ആയ ഇനിയ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയ ശേഷം ആണ് റൈൻ റൈൻ കം എഗൈൻ എന്ന ജയരാജ് ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തുന്നത്.

ബിജു മേനോന് ഒപ്പം അഭിനയിച്ച സ്വർണ്ണം കടുവയിലെ വേഷം ഒക്കെ ശ്രദ്ധ നേടിയത് ആണ്. അഭിനയം ആണ് താരം കൂടുതൽ തിളങ്ങിയത് എങ്കിൽ കൂടിയും ഇപ്പോൾ എല്ലാ താരങ്ങളെ പോലെയും മോഡലിങ്ങിൽ കൂടി ഇനിയ ശ്രദ്ധ നേടുകയാണ്.

വൈറൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എന്നും ആരാധകർക്കായി സമ്മാനിക്കുന്ന ഇനിയ ഇപ്പോൾ ഓറഞ്ചു ഡ്രെസ്സിൽ ഉള്ള ഫോട്ടോസുമായി ആണ് എത്തിയിരിക്കുന്നത്. സജിത്ത് കുമാർ ആണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രാധിക ശിവ ആണ് ഇനിയയുടെ ഈ കിടിലം കോസ്റ്യൂമിന് പിന്നിൽ..