Malayali Live
Always Online, Always Live

അവന്റെ പിന്നാലെ നടന്ന പെണുങ്ങളുടെ പേരും വിവരവും അറിഞ്ഞാല്‍ ഞെട്ടും, കല മോഹന്‍ പറയുന്നു

9,244

സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാകുന്ന വൈരാഗികളെ കുറിച്ച് തുറന്നെഴുതുകൾ നടത്തുന്ന ആൾ ആണ് കല മോഹൻ എന്ന കൗസിലിംഗ് സൈക്കോളജിസ്റ്. കല സോഷ്യൽ മീഡിയയിൽ കുറിക്കുന്ന എല്ലാ പോസ്റ്റുകളും വൈറൽ ആകകുകയും ചെയ്യും. അത്തരത്തിൽ ഉള്ള ഒരു പോസ്റ്റാണിത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിവരങ്ങള്‍, വിവരണങ്ങള്‍, അതേ പോലെ എഴുതി ഇടാന്‍ ഒരു കൗണ്‍സിലര്‍ നില്‍ക്കില്ല.. ഞാനുമതേ.. അവനല്ലേ എന്ന് തിരക്കേണ്ട.. ഇത്, അവനല്ല. ? ഒന്നിലധികം അവന്മാര്‍. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത പുരുഷന്‍, ഒരു സുഹൃത്താണ് . പൊതുവെ പെണ്ണുങ്ങളുടെ മനഃശാസ്ത്രം എന്നാല്‍, ഉശിരുള്ള ആണുങ്ങളോടുള്ള ഒരു മമത ആണ്. വാക്കുകളിലൂടെ പറഞ്ഞാല്‍, അവന്റെ പിന്നാലെ നടന്ന പെണുങ്ങളുടെ പേരും വിവരവും അറിഞ്ഞാല്‍ ഞെട്ടും.

ഞാന്‍ പരിചപ്പെടുമ്‌ബോള്‍, Dc ബുക്‌സിന് വേണ്ടി കേസുകള്‍ എഴുതാനുള്ള സഹായം അദ്ദേഹം ചെയ്തു. നിരവധി കുറ്റകൃത്യങ്ങളുടെ യഥാര്‍ത്ഥ വിവരവും ഒട്ടും പ്രതീക്ഷിക്കാതെ എനിക്കു കിട്ടി. ഞാന്‍ ഒറ്റ തവണ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന അദ്ദേഹം, പെണ്ണിന്റെ പേരില്‍ നിരവധി തവണ വന്ന കോളുകള്‍ അലസമായി ഉപേക്ഷിച്ചു ഇടുന്നത് കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി. ‘എന്റെ ഒരു മേലുദ്യോഗസ്ഥ.. ‘ അഭിമാനത്തോടെ അയാള്‍ വിവരങ്ങള്‍ നല്‍കി.

പറഞ്ഞപ്പോള്‍ എനിക്കു അറിയുന്ന സ്ത്രീ. കുറച്ചു വ്യക്തിപരമായ പ്രശ്‌നം ഉണ്ടായിരുന്ന സമയത്തു എന്നെ അവര്‍ ആശ്രയിച്ചു. മേലുദ്യോഗസ്ഥ, അവിവാഹിത, ആരോഗ്യവതി. പിന്നെ, പെട്ടന്ന് മറ്റുള്ളവരോട് വഴങ്ങാത്ത പ്രകൃതം. എനിക്കു അതായിരുന്നു, ഉത്സാഹം. പക്ഷെ പുള്ളിക്കാരി ഒരല്‍പ്പം മുന്നിലേയ്ക്ക് എത്തി. അല്പമെന്ന് അല്ല, അമിതമായി അടുപ്പം ഉണ്ടായി. ഒരാള്‍ക്കും പിടിതരാത്ത അവര്‍ ഏതാണ്ട് പ്രാര്‍ത്ഥന പോലെ എന്നെ കാണാന്‍ തുടങ്ങി. എനിക്കു വേണ്ടി സമ്മാനങ്ങള്‍ വാങ്ങുക, ഔദ്യോഗികമായ സഹായങ്ങള്‍ ചെയ്യുക. വീട്ടില്‍ ചെന്നാല്‍ തനി ഭാര്യയെ പോലെ. നല്ലൊന്നാര പാചക റാണിയാണ്. കഷ്ടമാണ് വിവാഹം നടക്കാതെ ജീവിതം പോയത്.”

നിങ്ങള്‍ക്ക് തിരിച്ചു സ്‌നേഹിച്ചൂടെ? ഞാനെന്ന കൗണ്‍സിലറും സുഹൃത്തും അയാളോട് കൂടുതല്‍ ചോദ്യങ്ങളിട്ടു. വ്യക്തികളെ പഠിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍. ”ഭാര്യയോടുള്ള പ്രതിബദ്ധത മാത്രമല്ല, അവരുടെ കാര്യങ്ങള്‍ എല്ലാം ഭംഗിയായി നോക്കുന്നുണ്ട്. കുറ്റബോധവുമില്ല. അവര്‍ എന്റെ ചുറ്റിക്കളികള്‍ ഒന്നും തന്നെ അറിയുകയുമില്ല. പ്രശ്‌നം ഞാന്‍ തന്നെ ! ഭാര്യയോടും എന്റെ ആദ്യകാമുകിയോടും മാത്രമേ ഹൃദയത്തില്‍ തൊട്ട് സ്‌നേഹം വന്നിട്ടുള്ളൂ. ഇതൊക്കെ ശാരീരികമായ കൗതുകം മാത്രം..” എങ്കില്‍ അവരെ ഒഴിവാക്കാന്‍ നോക്കിക്കൂടെ ഒറ്റ വാക്കില്‍? എന്തിന് ആ സ്ത്രീയെ പുറകെ നടത്തുന്നു? അവരെ കൊണ്ടുള്ള ഔദ്യോഗിക പ്രയോജനങ്ങള്‍ പോകും അല്ലേ? പേടിയാണോ അവരെ?

സ്ത്രീ സഹജമായ ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു. ”ഒരിക്കലും ഇല്ല, അവര്‍ എനിക്കിട്ട് പണിഞ്ഞാല്‍ തിരിച്ചു ഞാന്‍ എന്റെ പഴയകാല ഗുണ്ടായിസം വീണ്ടെടുക്കും. കൈവെട്ടി ഞാന്‍ മാറ്റും.. ” ആ പറഞ്ഞത് ഞാന്‍ വിശ്വസിക്കും. പ്രത്യേകിച്ച് അയാളുടെ ഭൂതകാലം എനിക്കു അറിയാവുന്നത് കൊണ്ട്. പിന്നെന്താ? ”മടുത്തു എന്നുള്ളത് സത്യമാണ്, പക്ഷെ ഒരു പെണ്ണിനേയും ഞാന്‍ അങ്ങനെ പറഞ്ഞു കളയാറില്ല. അതിരാവിലെ എഴുനേല്‍ക്കുമ്‌ബോ മുതല്‍ ഈശ്വരനെ വിളിക്കുന്നതാണ് ഞാന്‍. പിന്നാലെ ഇങ്ങനെ എനിക്കു വേണ്ടി എന്തും ചെയ്യാന്‍ നടക്കുന്ന ഒരാളെ കളഞ്ഞാല്‍ ഉണ്ടാകുന്ന ശാപം താങ്ങാന്‍ വയ്യ…!

ഞാന്‍ തലയില്‍ കൈവെച്ചു പോയി. എനിക്കു അവനെ അറിയാന്‍ ഒരുപാട് ആഗ്രഹം തോന്നി. അവനിലെ പലമുഖങ്ങള്‍, ഓരോരുത്തരോടും പല സമീപനങ്ങള്‍. ” ഭാര്യ ചൊവ്വയും വെള്ളിയും എനിക്കായ് പ്രത്യേക പൂജ ചെയ്യാറുണ്ട്, അതും കാരണമാകാം മറ്റൊരു ഒരു പെണ്ണിനോടും മനസ്സ് കൊണ്ടൊരു അടുപ്പം ഉണ്ടാകാത്തത്..! ‘ നിങ്ങളെന്തിനാണ് ഈശ്വരന്മാരെ ഇതിനൊക്കെ കൂട്ട് പിടിക്കുന്നത്? കാര്യം കണ്ടു കഴിഞ്ഞാല്‍ മടുക്കുക എന്നത് പുരുഷവര്‍ഗ്ഗത്തിന്റെ രീതി അല്ലേ. എന്നിലെ ഫെമിനിസ്റ്റ്. ‘ഞാന്‍ ഇപ്പോഴേ ആത്മീയതയുടെ വഴിയിലാണ്, പിള്ളേരെ ഒരു വഴിയില്‍ എത്തിച്ചാല്‍ ഹിമാലയത്തിലോട്ടു ഒരു പോക്കാണ്.’

ഇത് പറയുമ്പോള്‍ വീണ്ടും ആ സ്ത്രീയുടെ കോളുകള്‍ വരുന്നുണ്ടായിരുന്നു.ഞാന്‍ എത്ര പറഞ്ഞിട്ടും അയാളത് എടുത്തില്ല. മറ്റന്നാള്‍ വീട്ടില്‍ പോയി കാണുന്നുണ്ട്, അത് മതി. ഇന്നലെ അവര്‍ക്ക് ഓഫീസില്‍ വെച്ചു എന്തോ ശാരീരിക അസ്വസ്ഥത വന്നു ലീവ് എടുത്തു പോയി. ഞാന്‍ വിളിക്കാനൊന്നും പോയില്ല. അതിന്റെ പരിഭവം ആയിരിക്കും! സത്യത്തില്‍ ലൈംഗികപരമായി നോക്കിയാല്‍ അവര്‍ക്ക് ഞാന്‍ പോരാ. കൊച്ചു പയ്യന്മാര്‍ ആണ് നല്ലത്, ഞാനത് അവരോടു തുറന്നു പറഞ്ഞത് സങ്കടം ആയത്രേ. മനുഷ്യാ, അതവര്‍ക്ക് നിങ്ങളോട് മാത്രമുള്ള ആസക്തി ആന്നെന്നു പറയണമെന്നുണ്ട്. പക്ഷെ, അതൊന്നും അയാളില്‍ അവരോടുള്ള സമീപനത്തില്‍ ചലനം ഉണ്ടാക്കാന്‍ പോകുന്നില്ല…

പിന്നെ വന്ന കോൾ അയാളെടുത്ത് സൗഹൃദത്തോടെ സംസാരിക്കാന്‍ തുടങ്ങി. ‘സുഹൃത്തിന്റെ ഭാര്യയാണ്, അവന്‍ വിദേശത്താണ്, നമ്മളെ കൊണ്ടാകുന്ന ചില്ലറ സഹായങ്ങള്‍.. ‘ കണ്ണിറുക്കി ചിരിച്ചു അയാളത് പറഞ്ഞപ്പോള്‍ അറച്ചു പോയ്. പോകട്ടെ, മോള്‍ടെ സ്‌കൂളിലെ പരിപാടി ആണിന്ന്. നോക്ക്, അവളുടെ ഫോട്ടോ എന്ന് പറഞ്ഞു അച്ഛന്റെ അഭിമാനത്തോടെ എന്നെ ഫോണ്‍ ഗാലറി കാണിച്ചപ്പോ അയാള്‍ക്ക് മറ്റൊരു മുഖമായിരുന്നു..

‘ നാട്ടില്‍ നിന്നും പെങ്ങളും അളിയനും വന്നിട്ടുണ്ട്. അവരെയും കൂട്ടി വേണം പോകാന്‍.

ഉത്തരവാദിത്വമുള്ള ആങ്ങള, എന്നോട് പെങ്ങളുടെ വീട്ടില്‍ കുരുമുളക് കൃഷി ഉള്ള കാര്യങ്ങള്‍ വരെ പറഞ്ഞു. എന്നെ പഠിക്കാന്‍ തോന്നുന്നു എങ്കില്‍ കൂടുതല്‍ വിവരം തരാം. അധോലോകത്തിന്റെ കളികള്‍ അറിയണോ? ചിരിച്ചു കൊണ്ട് അവന്‍ ചോദിച്ചു.. ഭാവിയില്‍ അവന്‍ ദിവ്യന്‍ ആകുമെന്ന് പറയുന്നു..

സന്യാസിക്ക് തെമ്മാടി ആകാം, തെമ്മാടിക്ക് സന്യാസി ആകാന്‍ പറ്റുമോ? സുരേഷ് ഗോപിയുടെ ഡയലോഗ് ഞാന്‍ ഓര്‍ത്തു കൊണ്ടേ ഇരുന്നു…