Malayali Live
Always Online, Always Live

മോഹൻലാൽ വിളിച്ചപ്പോൾ കരഞ്ഞു പോയി ഞാൻ; ഷാർജയിലെ ഫ്ലാറ്റിൽ കുടുങ്ങിയ മകന്റെ വിവരങ്ങൾ അറിയാൻ അദ്ദേഹം വിളിച്ചു; മനസ്സ് തകർന്നു പി ശ്രീകുമാർ..!!

8,707

സിനിമയിൽ മേഖലയിൽ ഉള്ള തിരക്കുകളിൽ നിന്നും ഒഴിഞ്ഞു ചെന്നൈ വീട്ടിൽ ആണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ഇപ്പോൾ. എന്നാൽ മോഹൻലാൽ ലോക്ക് ഡൗൺ കാലം ആണെങ്കിൽ കൂടിയും ചുമ്മാ ഇരിക്കാൻ തയ്യാറല്ല. കോവിഡ് പ്രതിരോധ നടപടികളും ആയി മോഹൻലാൽ കേരള സർക്കാരിന് പൂർണ്ണ പിന്തുണയും ആയി രംഗത്ത് ഉണ്ട്.

ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സന്നദ പ്രവർത്തകർക്കും ആയി പിന്തുണയും ആയി മോഹൻലാൽ വീഡിയോ കാൾ കോൺഫറൻസ് അടക്കം ചെയ്തിരുന്നു. അതിനൊപ്പം സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപവും സിനിമ മേഖലയിലെ ദിവസ വേതനക്കാർക്ക് 10 ലക്ഷം രൂപവും സഹായം നൽകിയിരിക്കുന്നു.

ഇപ്പോൾ നടനും സംവിധായകനുമായ പി ശ്രീകുമാറിനെ മോഹൻലാൽ ഫോണിലൂടെ വിളിച്ചു നൽകിയ ആശ്വാസത്തെകുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. ഷാർജയിലെ ഫ്ലാറ്റിൽ കുടുങ്ങിയ ശ്രീകുമാറിന്റെ മകന്റെ വിവരങ്ങൾ അറിയുന്നതിന് വേണ്ടിയാണ് മോഹൻലാൽ 20 മിനിറ്റോളം അദ്ദേഹത്തെ വിളിച്ചത്.

സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ശ്രീകുമാർ ചോദിച്ചപ്പോൾ നമുക്ക് ഇപ്പോൾ അതിലും ആവശ്യം മനുഷ്യജീവൻ ആണെന്ന് പറഞ്ഞ മോഹൻലാലിന്റെ വാക്കുകളിൽ കരുതലിന്റെ സ്വരമുണ്ടെന്ന് ശ്രീകുമാർ പറയുന്നു.

തന്റെ മകനുവേണ്ടി എന്തു സഹായവും ചെയ്യുവാനുള്ള പൂർണ മനസ്സ് മോഹൻലാലിന്റെ വാക്കുകളിൽ ഉണ്ടായിരുന്നുവെന്നും മോഹൻലാലിനോട് സംസാരിച്ചതിനു ശേഷം താൻ കരഞ്ഞുപോയെന്നും ശ്രീകുമാർ പറയുന്നു. കഴിഞ്ഞ ദിവസം മണികുട്ടനും മോഹൻലാലിനെ പ്രകീർത്തിച്ചു രംഗത്തിൽ എത്തിയിരുന്നു.