Malayali Live
Always Online, Always Live

രമേഷ് പിഷാരടി വിളിച്ചു പറഞ്ഞത് കേട്ട് ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു പോയി; രജിത് കുമാറുമായുള്ള വിവാഹത്തെ കുറിച്ച് കൃഷ്ണപ്രഭ..!!

3,325

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ട്രെന്റ് ആയ സോഷ്യൽ മീഡിയ വാർത്ത ആയിരുന്നു. ബിഗ് ബോസ് താരം രജിത് കുമാറും നടി കൃഷ്ണ പ്രഭയും തമ്മിൽ ഉള്ള വിവാഹം. എന്നാൽ അത് ഒരു സീരിയൽ ചിത്രീകരണം മാത്രം ആയിരുന്നു എന്ന് കൃഷ്ണ പ്രഭ പിന്നീട് വ്യക്തമാക്കി. എന്നാൽ ആ ഫോട്ടോയും വീഡിയോ യും കൊണ്ട് തനിക്ക് ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായി എന്ന് കൃഷ്ണ പ്രഭ പറയുന്നു.

പിഷാരടി അടക്കം ഉള്ള തന്റെ സുഹൃത്തുക്കൾ അത് സത്യം ആണെന്ന് വിശ്വസിച്ചു എന്നും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി എന്നും വാർത്ത ആയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നു എന്നും കൃഷ്ണ പ്രഭ തന്റെ യൂട്യൂബ് ചാനൽ വഴി പറയുന്നു. കൃഷ്ണ പ്രഭയുടെ വാക്കുകൾ..

രജിത് സാറുമായി എന്റെ വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ബഹളമായിരുന്നു. കുറച്ച് നേരത്തേക്ക് ഞാൻ ഫോൺ ഓഫ് ചെയ്തു വച്ചു. റിപ്ലൈ ചെയ്ത് മടുത്തു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ പരമ്പരയുടെ പ്രൊമോഷനായിരുന്നു അത്. രജിത് സാർ സൂപ്പർ കോ ആർട്ടിസ്റ്റാണ്. സാറിനും ഒരുപാട് കോൾ വന്നു. ഈ ഒരു വാർത്ത വന്നതിന് ശേഷം ഒരുപാട് രസകരമായ സംഭവങ്ങളും വേദനിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

രസകരമായത് ഞാനിപ്പോൾ വയനാട്ടിൽ ആണുള്ളത് അതിനാൽ പലരും വിളിച്ച് ചോദിച്ചത് കല്യാണം കഴിഞ്ഞ ഉടനെ ഹണിമൂണിന് പോയോ എന്നാണ്. കാരണം ഈ വാർത്ത വന്ന ഉടനെ ഫെയിസ് ബുക്കിൽ ഓണ് ദ വേ ടു വയനാട് എന്ന പോസ്റ്റിട്ടിരുന്നു. റിപ്ലൈ പറഞ്ഞ് മടുത്തു. ഇത്തരത്തിൽ സംഭവം നടന്നപ്പോഴാണ് ആരാണ് നമുക്കൊപ്പം ചേർന്ന് നിൽക്കുന്നത് എന്ന് മനസിലാക്കാൻ കഴിയുന്നത്. ഞങ്ങളുടെ എല്ലാവരുടെയും കണ്ണു നിറഞ്ഞു പോയത് പിഷാരടിയുടെയും ഹരി പി നായരുടെയും കാൾ കൊണ്ടാണ്. പിഷാരടി വിളിച്ചപ്പോൾ തന്നെ പറഞ്ഞത് ഞങ്ങളൊക്കെ നിങ്ങൾക്ക് വേണ്ടപ്പെട്ടവരാണ് എന്നാണ് വിചാരിച്ചിരുന്നത്.

പക്ഷെ ഒരു വാക്ക് ഞങ്ങളോട് പറയാമായിരുന്നു. അദ്ദേഹത്തിന്റെ കല്യാണ ആൽബത്തിൽ നിന്നും ഞങ്ങളുടെ ഫോട്ടോ എടുത്ത് മാറ്റാൻ പോവുകയാണെന്നൊക്കെ പറഞ്ഞു. സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു. കട്ട് ചെയ്ത് പോയ പിഷാരടിയെ തിരിച്ചു വിളിച്ചാണ് കാര്യം പറഞ്ഞത്. അങ്ങനെ ഒരുപാട് പേർ വിശ്വസിച്ചു. ഞാൻ താമസിക്കുന്ന തൊട്ടടുത്തുള്ള വീട്ടിലെ രാഘവൻ എന്ന അഞ്ചു വയസുകാരന്റെ അമ്മ സ‌ക്രീൻ ഷോട്ട് അയച്ചിട്ട് നിങ്ങളുടെ കല്യാണം കഴിഞ്ഞോ എന്ന്. അഞ്ചു വയസുകാരൻ കൃഷ്ണപ്രഭ ചേച്ചിയുടെ കല്യാണം കഴിഞ്ഞോ എന്നിട്ട് ഞങ്ങളെ വിളിച്ചില്ലാലോ എന്ന് ചോദിച്ചത് കേട്ടപ്പോൾ സങ്കടമായി.