Malayali Live
Always Online, Always Live

ബ്ലേസ്ലിയുടെ ആരാധകർ ഡബിൾ സ്ട്രോങ്ങ്; റോബിന്റെ പത്തിരട്ടി ഫാൻസ്‌ പവർ ചോർന്നുപോയോ എന്നും പ്രേക്ഷകർ ചോദിക്കുന്നു..!!

3,516

മലയാളം ബിഗ് ബോസ് സീസൺ 4 മലയാളം അങ്ങനെ നൂറുദിനങ്ങൾ നീണ്ട പോരാട്ടങ്ങൾക്കും കളികൾക്കും മത്സരങ്ങൾക്കും തർക്കങ്ങൾക്കും എല്ലാം ശേഷം ചരിത്ര വിജയത്തിൽ കൂടി അവസാനിച്ചിരിക്കുകയാണ്. മലയാളം ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി ബിഗ് ബോസ് കിരീടം നേടുമ്പോൾ ആഘോഷങ്ങൾക്ക് ഒപ്പം തന്നെ നിരവധി വിമർശനങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് വേണം എങ്കിൽ പറയേണ്ടി വരും.

കാലം കരുതിയ വിജയം ആയിരുന്നില്ല ദിൽഷ പ്രസന്നൻ നേടിയത് എന്ന് വേണമെങ്കിൽ പറയാം. മാർച്ചിൽ തുടങ്ങിയ സീസൺ ഏഷ്യാനെറ്റ് പ്രൊമോട്ട് ചെയ്തത് ന്യൂ നോർമൽ എന്ന കൺസെപ്റ്റ് വെച്ചായിരുന്നു. സമൂഹത്തിൽ നാനാവേദിയിൽ നിന്നുള്ള ആളുകൾ ആയിരുന്നു മത്സരിക്കാനെത്തിയത്. അതിൽ ജാസ്മിനും റോബിനും എല്ലാം കടുത്ത മത്സരങ്ങൾ കാഴ്ചവെച്ച് ആരാധകരെ ഉണ്ടാക്കിയ ആളുകൾ ആണ്.

big boss malayalam season 4 blesslee riyas

എന്നാൽ ബിഗ് ബോസ് പോലും കരുതാത്ത നിമിഷത്തിൽ റോബിൻ പുറത്തേക്ക് പോകുന്നതും സമ്മർദം താങ്ങാൻ കഴിയാതെ ജാസ്മിൻ ബിഗ് ബോസ് വീട് വിട്ട് ഇറങ്ങുന്നതും അടക്കമുള്ള കാഴ്ചകൾ ആയിരുന്നു ഇത്തവണത്തെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. മലയാളത്തിൽ നീണ്ട രണ്ട് സീസണുകൾ അന്തവും കുന്തവും ഇല്ലാതെ അവസാനിപ്പിക്കേണ്ടി വന്നപ്പോൾ ആദ്യ സീസണിന് ശേഷം കൃത്യമായ ഗ്രാൻഡ് ഫിനാലെ നടക്കുന്നത് ഇത്തവണ ആയിരുന്നു.

ആദ്യ സീസണിൽ സാബു ജയിച്ചപ്പോൾ രണ്ടാം സീസണിൽ വിജയികൾ ആരും ഉണ്ടായിരുന്നില്ല. മൂന്നാം സീസണിൽ മണിക്കുട്ടൻ വിജയം നേടിയപ്പോൾ നാലാം സീസണിൽ ആയിരുന്നു ദിൽഷ പ്രസന്നൻ വിജയി ആകുന്നത്. എന്നാൽ വലിയ ആര്മിയൊന്നും ഇല്ലാതെ പോയ ദിൽഷ വിജയം നേടിയത് കൃത്യമായ കുറുക്കു കളികളിൽ കൂടി ആണെന്ന് പറയാം. കൃത്യമായ ഫാൻ ബേസ് മനസിലാക്കി ആളെ കൂടെ നിർത്താൻ ദില്ഷാക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ.

റോബിനെയും ബ്ലേസ്‌ലിയെയും അതുപോലെ അവസാന ഘട്ടത്തിൽ റിയാസിനെയും അവൾ തന്റെ സൗഹൃദ വലയത്തിലേക്ക് കൊണ്ട് വന്നു. അതെ സമയം ബിഗ് ബോസ് വീടിന് പുറത്ത് റോബിനും ഫാൻസും നൽകിയ പിന്തുണ ചെറുതൊന്നും ആയിരുന്നില്ല. എന്നാൽ തന്റെ ഫാൻസ്‌ എവിടെയോ ചോർന്നുപോയോ എന്ന് റോബിൻ നോക്കേണ്ട സമയം വന്നെത്തി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റീപോർട്ട് സൂചിപ്പിക്കുന്നത്.

കാരണം ബ്ലേസ്‌ലിയെക്കാൾ പത്തിരട്ടി ആർമി പവർ തനിക്കുണ്ടെന്ന് പറയുന്ന റോബിന് എന്നാൽ ദിൽഷക്ക് ബ്ലേസ്‌ലിയെക്കാൾ ആറ് ശതമാനം വോട്ടുകൾ മാത്രമാണ് കൂടുതൽ നേടിയെടുക്കാൻ കഴിഞ്ഞത്. ഏഴ് കോടി അറുപത് ലക്ഷം വോട്ടുകൾക്ക് മുകളിൽ നേടിയെടുക്കാൻ ദിൽഷക്ക് കഴിയുമ്പോഴും ബ്ലേസ്‌ലി നേടിയത് ആറുകോടി തൊണ്ണൂറ്റിയേഴ് ലക്ഷം വോട്ടുകൾ ആണ്.

ഇതിൽ നിന്നും മനസിലാക്കേണ്ടത് ദില്ഷായും റോബിനും ചേർന്ന് നടത്തിയ വോട്ടിങ്ങിൽ പോലും ബ്ലേസ്‌ലിയെക്കാൾ ബഹുദൂരം മുന്നിലേക്ക് കൊണ്ടുപോകാൻ ദിൽഷക്ക് ആയില്ല എന്നുള്ളതാണ്. ബ്ലേസ്‌ലിയെന്നത് ഒറ്റക്ക് നേടിയ വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും ഇടയിൽ നേടിയ വോട്ടുകൾ ആയതുകൊണ്ട് തന്നെ ഒരിക്കൽ കൂടി റോബിൻ നിങ്ങൾ ചിന്തിക്കേണ്ടി ഇരിക്കുന്നു സ്വന്തം കാലിന്റെ അടിയില്ല മണ്ണുകൾ ചോർന്നു പോകുന്നത്.