ജിനു കോട്ടയം എന്നെയും മകളെയും ഉപേക്ഷിച്ചു വേറൊരുത്തന്റെ ഭാര്യക്കൊപ്പം പോയി; കോമഡി സ്റ്റാറിലെ ജിനു കോട്ടയം ചതിയനാണെന്ന് ഭാര്യ..!!
ഏഷ്യാനെറ്റിൽ വമ്പൻ റേറ്റിങ് ഉള്ള ഷോ ആണ് കോമഡി സ്റ്റാർസ്. കോമഡി സ്റ്റാറിൽ കൂടെ ശ്രദ്ധ നേടിയ ആൾ ആണ് ജിനു കോട്ടയം. നിരവധി സ്റ്റേജ് ഷോകൾ ചെയ്തു ശ്രദ്ധ നേടിയ ആൾ കൂടി ആണ് ജിനു. അതോടൊപ്പം മകളും ഷോകളിൽ മറ്റും എത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജിനുവിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ആണ് ഭാര്യ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വഴി ആണ് തനൂജ കാര്യങ്ങൾ വെളിപ്പെടുത്തിയത്. താനും കലാകാരി ആണ്. എന്നാൽ ചിന്നുവിന്റെ ചതി മൂലം ഇപ്പോൾ ആഹാരം കഴിക്കാൻ പോലും ഇല്ലാതെ ദാരിദ്ര്യത്തിൽ ആണ് താൻ എന്നാണ് തനൂജ പറയുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കപട മുഖംമൂടി വെച്ച് ചാനലുകൾ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാർത്ഥ മുഖം എല്ലാവരും തിരിച്ചറിയണം.
ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാൻ. ഞാനും ഒരു കലാകാരിയാണ്. എന്റെ മകൾക്കും കലാവാസനയുണ്ട്.
അവളെയും നിങ്ങളൊക്കെ കോമഡി സ്റ്റാറിൽ കൂടി കണ്ടു കാണും. ഇപ്പോൾ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയിൽ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടിൽ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.
ആഹാരം കഴിക്കാൻ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല.
നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്പോൾ മരി.ക്കാൻ തോന്നുന്നില്ല.
ഞങ്ങൾക്ക് ജീവിക്കാൻ ഒരുപാട് കൊതിയുണ്ട്.
ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം.
എനിക്കെന്റെ ഭർത്താവിനെയും,
എന്റെ മകൾക്ക് അവളുടെ അച്ഛനേയും വേണം.
പ്രിയ സഹോദരങ്ങളേ.. ഞങ്ങളെ നിങ്ങൾ സഹായിക്കണം. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി ആറന്മുള സ്റ്റേഷനുമായി ബന്ധപ്പെടുക – തനൂജ തന്റെ സോഷ്യൽ മീഡിയ വഴി കുറിച്ചു.