Malayali Live
Always Online, Always Live

എന്നെ നിങ്ങൾ ഇങ്ങനെ കാണണം എന്നാണ് എന്റെ ആഗ്രഹം; പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കനിഹ പറയുന്നു..!!

3,386

പതിനെട്ട് വർഷങ്ങൾക്കു മുന്നേ അഭിനയ ലോകത്തിൽ എത്തിയ താരം ആണ് കനിഹ. മലയാളം കന്നഡ തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരം പോപ്പ് സിംഗറും മെക്കാനിക്കൽ എൻജിനീയർ ബിരുദധാരിയും ആണ്. 2002 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ജയറാമിന്റെയും അതുപോലെ തമിഴിൽ അജിത്തിന്റെയും അടക്കം നായികയായി താരം തിളങ്ങിയിട്ടുണ്ട്. അഭിനയത്തോടപ്പം മികച്ച അവതാരക കൂടി ആണ് കനിഹ. ബോൾഡ് ആയ ഫോട്ടോ പങ്കു വെച്ച് കൊണ്ട് തരാം ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

മേക്കപ്പ്, ഫാൻസി പശ്ചാത്തലങ്ങൾ, ഡിസൈനർ വസ്ത്രം, ബ്രാൻഡഡ് വസ്ത്രങ്ങൾ എന്നിവയില്ലാത്ത കാഷ്വൽ ചിത്രങ്ങൾ എപ്പോഴും പോസ്റ്റു ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. നിങ്ങൾ എല്ലാവരും എന്നെ യഥാർത്ഥമായി കാണുന്ന ഒരു ഇടമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഇങ്ങനെയാണ് ഞാൻ.. ഇതാണ് ഞാൻ..

എന്റെ എല്ലാ അപൂർണതകളോടും കൂടി ഞാൻ എന്നെ സ്വീകരിച്ചു. നിങ്ങളും അതുപോലെ തന്നെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനല്ലാത്ത ഒരു മുഖം എന്തുകൊണ്ട് പ്രൊജക്റ്റ് ചെയ്യുന്നു ഞാൻ ഞാനാകുകയും അങ്ങനെ ഇഷ്ടപ്പെടുവാനും ആഗ്രഹിക്കുന്നു. എന്തു പറയുന്നു? ഞാനാകുന്നതിലൂടെ കുറച്ച് പേരെ പ്രചോദിപ്പിക്കാൻ എനിക്ക് കഴിയുമെങ്കിൽ അത് എനിക്ക് ഒരു നേട്ടമാണ് സ്നേഹത്തിനായി ഞാൻ ഇവിടെയുണ്ട്.