Malayali Live
Always Online, Always Live

സൂര്യയെ മണിക്കുട്ടൻ വിവാഹം കഴിക്കാൻ സമ്മതിക്കുമോ; മകന്റെ വിവാഹത്തെ കുറിച്ച് മാതാപിതാക്കൾ പറയുന്നത് കണ്ടോ..!!

2,639

മലയാളം ബിഗ് ബോസ് സീസൺ 3 മികച്ച രീതിയിൽ മുന്നേറുകയാണ്. അറുപതാം ദിവസത്തിലേക്ക് എത്തുമ്പോൾ സജിന ഫിറോസ് ദമ്പതികളെ മോശം പെരുമാറ്റം കൊണ്ട് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കി ഇരിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ ജയിക്കാൻ വേണ്ടി ഒട്ടേറെ അടവുകൾ ആണ് മത്സരാർത്ഥികൾ നടത്തുന്നത്.

റംസാനും ഋതുവും തമ്മിൽ ഉള്ള സൗഹൃദവും അതോടൊപ്പം ബിഗ് ബോസ് തുടങ്ങിയ ദിവസം മുതൽ പ്രേക്ഷകർ നോക്കി ഇരിക്കുന്ന ഒന്നാണ് മണികുട്ടനും സൂര്യയും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ. എന്നാൽ സൂര്യ അടുക്കാൻ നോക്കുമ്പോൾ വഴുതി അകലാൻ ആണ് മണിക്കുട്ടൻ ശ്രമിക്കുന്നത്.

പലപ്പോഴും പ്രണയ ലേഖനങ്ങൾ കവിതകൾ എന്നിവയും സൂര്യ കൈമാറി ഇരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ബിഗ് ബോസ് മത്സരാർത്ഥി മണികുട്ടന്റെ അച്ഛനും അമ്മയും മനസ്സ് തുറക്കുന്നത്. മകന് സൂര്യയോടുള്ളത് എന്താണ് എന്ന് തങ്ങൾക്ക് വ്യക്തമായി അറിയാം എന്നാണ് മാതാപിതാക്കൾ പറയുന്നത്.

മകന്റെ വില കളയുന്ന പണിയാണ് ബിഗ് ബോസ് വീട്ടിൽ സൂര്യ കാണിക്കുന്നത് എന്നാണ് ഇരുവരും പറയുന്നത്. മൂന്നാം വയസു മുതൽ ആരും പഠിപ്പിക്കാതെ പള്ളിയിലെ സ്റ്റേജിൽ പാട്ടുപാടി ഡാൻസ് കളിക്കുന്ന ആൾ ആണ് മണിക്കുട്ടൻ. പിന്നീട ജില്ലയും സംസ്ഥാനത്തും മത്സരിച്ചു. ബ്രെക്ക് ഡാൻസ് , മിമിക്രി , മോണോ ആക്ട് എന്നിവ ഒക്കെ അവൻ ചെയ്യും. ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വിഷമം ഉണ്ടാക്കുന്നത് സൂര്യയുടെ പ്രവർത്തികൾ ആണ്.

അവൾക്ക് 34 വയസ്സ് ആയില്ലേ.. കുറച്ചൂടെ വിവേകത്തോടെ കാര്യങ്ങൾ ചെയ്യുന്നത് അല്ലെ നല്ലത്. ചുമ്മാ ക്യാമറയ്ക്ക് മുന്നിൽ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോൾ കാണുന്നവർക്ക് തന്നെ എന്ത് തോന്നും. മണിക്കുട്ടൻ ആരെയും വേദനിപ്പിക്കില്ല. എല്ലാവരോടും ഇഷ്ടത്തോടെയെ പെരുമാറുകയുള്ളു. പെണ്കുട്ടികളെ കമന്റ് അടിക്കുകയോ അവരോട് പ്രശ്‌നത്തിന് പോവുകയോ ഒന്നും ചെയ്തിട്ടില്ല.

ടീച്ചർമാർക്ക് എല്ലാം അവനെ വലിയ കാര്യമായിരുന്നു. ഇവിടെ പരിസവര വാസികളോട് ചോദിച്ചാലും മണിക്കുട്ടനെ കുറിച്ച് അങ്ങനൊരു കാര്യം പറയില്ല. എല്ലാവരോടും പ്രത്യേകിച്ച് സ്ത്രീകളോട് മാന്യമായിട്ടേ പെരുമാറുകയുള്ളു. കുനിഞ്ഞിരുന്ന് അവൻ ആലോചിക്കുന്നത് ചിലപ്പോൾ അതായിരിക്കാം. സൂര്യയോട് തീർത്ത് പറയാത്തത് അവൾക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും. ഡിംപൽ റിതു സന്ധ്യ തുടങ്ങിയവരോടൊക്കെ എന്ത് കാര്യമായി ആണ് പെരുമാറുന്നത്.

അതുപോലെയേ ഈ കുട്ടിയെയും കണ്ടിട്ടുണ്ടാവുകയുള്ളു. പിന്നെ എടുത്തടിച്ച് പറഞ്ഞാൽ അവൾ വിഷമിച്ചാലോ എന്ന് കരുതിയാവും പറയാത്തത്. ഈ കുട്ടി ഇങ്ങനെ കാണിച്ചാൽ ആളുകൾ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ. മാതാപിതാക്കൾ ചോദിക്കുന്നു.