Malayali Live
Always Online, Always Live

ഭർത്താവ് ഉറങ്ങുമ്പോൾ കുടുംബവിളക്കിലെ അനന്യ കാണിക്കുന്ന കുസൃതികൾ കണ്ടോ; വീഡിയോ പുറത്തുവിട്ട് ആതിര മാധവ്..!!

7,199

മലയാളത്തിൽ എന്നും ജനപ്രീതി ലഭിക്കുന്ന ഒന്നാണ് പരമ്പരകൾ. ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്തു മലയാളത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്.

മീര വാസുദേവ് ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്. സുമിത്ര എന്ന കഥാപാത്രം ആയി ആണ് മീര എത്തുന്നത്. സുമിത്രയുടെ മരുമകൾ അനന്യയുടെ വേഷത്തിൽ എത്തുന്നത് ആതിര മാധവ് ആണ്. ആതിര ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും മരുമകൾ ആയി കഴിഞ്ഞു.

കുടുംബ വിളക്കിൽ ആദ്യം നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ആയിരുന്നു ആതിരയുടേത് തുടർന്ന് പോസിറ്റീവ് കഥാപാത്രം ആയി മാറുക ആയിരുന്നു. പ്രണയ വിവാഹം ആയിരുന്നു ആതിരയുടേത്. രാജീവ് ആണ് ആതിരയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞാലും അഭിനയ ലോകത്തിൽ താൻ ഉണ്ടാകും എന്നാണ് ആതിര നേരത്തെ പറഞ്ഞിരുന്നു.

ടെക്‌നോപാർക്കിലെ ജോലി ഉപേക്ഷിച്ചായിരുന്നു ആതിര അവതരണത്തിലേക്കും പിന്നീട് അഭിനയത്തിലേക്കും തിരിഞ്ഞത്.
ഭർത്താവ് ഉറങ്ങുമ്പോൾ താനൊപ്പിക്കുന്ന കുസൃതിയുടെ വീഡിയോയും ആതിര മാധവ് പങ്കുവെച്ചിരുന്നു. വിവാഹത്തിന് ശേഷമായുള്ള വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ആര്യ അവതരിപ്പിക്കുന്ന പരിപാടിയായ സ്റ്റാർട്ട് മ്യൂസികിലും ആതിര അതിഥിയായി പങ്കെടുത്തിരുന്നു.

ആര്യയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചും താരമെത്തിയിരുന്നു. പാടാൻ പോവാനുണ്ടെന്നുള്ള പ്രമോ വീഡിയോയുമായും ആതിര എത്തിയിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം പറഞ്ഞിരുന്നു. ആതിര അഭിനയിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നായിരുന്നു രാജീവ് പറഞ്ഞത്.

https://www.instagram.com/reel/CIFdjmSJszN/?igshid=1xm648exo5xp8