കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമിനാപ്യാരി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നായികയായി എത്തിയ നടിയാണ് ഗായത്രി സുരേഷ്. 2014 ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട തൃശ്ശൂരുകാരിയായ ഗായത്രി 2015 ൽ ആണ് സിനിമയിൽ എത്തിയത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ നിങ്ങൾക്ക് എന്നോട് ഒരു ചോദ്യം ചോദിക്കാം എന്ന പോസ്റ്റിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. അമ്മക്ക് ഒപ്പം ഉള്ള നിമിഷങ്ങൾ ആണ് ജീവിതത്തിൽ ഏറ്റവും മികച്ചത് എന്ന് ഗായത്രി പറയുന്നു.
ഇഷ്ടപെട്ട കളർ ഓറഞ്ച് ആണെന്ന് പറയുന്ന താരം പട്ടാമ്പിക്കാരി ആണെന്ന് പറയുന്നത് ആണ് ഇഷ്ടം എന്നും അച്ഛന്റെ നാട് പട്ടാമ്പി ആണെന്നും പറയുന്നു. നിവിൻ പോളിയെ കുറിച്ച് എന്താണ് പറയാൻ ഉള്ളത് എന്ന ചോദ്യത്തിന് അടുത്ത ലാലേട്ടൻ എന്നായിരുന്നു മറുപടി. തനിക്ക് ഇപ്പോൾ 28 വയസ്സ് ആയി എന്ന് ഗായത്രി പറയുന്നു. 2021 ൽ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകും എന്നും കല്യാണം എപ്പോളാ എന്നാണ് ചോദ്യത്തിന് ഉടൻ എന്നും ആയിരുന്നു ഗായത്രി മറുപടി നൽകിയത്. എന്നാൽ താൻ ഇപ്പോഴും സിംഗിൾ ആണെന്നും ഗായത്രി സുരേഷ് പറയുന്നു.
ആരാധകർക്ക് വേണ്ടി ത്രിശൂർ സ്ലാങ്ങിൽ സംസാരിക്കുന്ന താരം ഇഷ്ടപെട്ട സ്ഥലം മൂന്നാർ ആണെന് പറയുന്നു. തല ആണോ ദളപതി ആണോ ഇഷ്ടം ഏന് ചോദിക്കുമ്പോൾ ദളപതി എന്നായിരുന്നു മറുപടി. മിസ് കേരളം ആയി തിരഞ്ഞെടുക്കപ്പെട്ട നിമിഷം ആണ് ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം. ഷാരൂഖ് ഖാന്റെ ഒപ്പം അഭിനയിക്കാൻ ആണ് ആഗ്രഹം. ജീവിതത്തിൽ പ്രചോദനം ആയത് പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും നയൻതാരയും ആണെന്ന് ഗായത്രി പറയുന്നു. സൂര്യ ആണോ വിജയ് ആണോ ഇഷ്ടം എന്ന് ചോദിക്കുമ്പോൾ മറുപടി വിജയ് എന്ന് തന്നെ ആണ്.
അഭിനയത്തിന്റെ കാര്യത്തിൽ മോഹൻലാലിനെ ആണ് ഇഷ്ടം എന്ന് പറയുന്ന താരം മമ്മൂട്ടിയെ ഇഷ്ടം ആണെന്നും മമ്മൂട്ടി ഭയങ്കര പാവം ആണെന്നും താരം പറയുന്നു. ഇഷ്ടപെട്ട ക്രിക്കറ്റ് കളിക്കാരൻ വീരേന്ദ്ര സെവാഗ് ആണെന്ന് അമൃത ആർ സുരേഷ് പറയുന്നു. ഉടൻ വിവാഹം ഉണ്ട്. സിംഗിൾ ആണ് എന്ന് പറയുമ്പോൾ അത് എങ്ങെനെ ആണെന്ന് ചോദിക്കുന്ന ആളോട് അറേഞ്ച് മാര്യേജ് കഴിക്കാൻ പാടില്ലേ എന്ന് ഗായത്രി ചോദിക്കുന്നു.