Malayali Live
Always Online, Always Live

ശിവന്റെ ആരും കാണാത്ത മറ്റൊരു മുഖം കണ്ടു അമ്പരന്ന് അഞ്ജലി; സാന്ത്വനം സീരിയൽ 100 എപ്പിസോഡിലേക്ക്..!!

6,178

സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. ഒരു കുടുംബ കഥ എന്ന രീതിയിൽ 2020 സെപ്തംബര് 21 നു ആണ് സീരിയൽ തുടങ്ങിയത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്.

അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്. കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. ചിപ്പി കഴിഞ്ഞാൽ പരമ്പരയിൽ ഏറ്റവും പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് സജിൻ ആണ്. മലയാളികൾക്ക് ഏറെ സുപരിചിതയായ ഷഫ്‌ന എന്ന നടിയുടെ ഭർത്താവ് കൂടി ആണ് സജിൻ.

Sajin

ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ ഇനി മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സംപ്രേഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്. ബാലനും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥയാണ് സീരിയലിൽ പറയുന്നത്. അമ്മ മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം. ബാലന്റെ സഹോരങ്ങളായ ഹരിയും ശിവനും വിവാഹം കഴിക്കുന്നതോടെ കഥ കൂടുതൽ രസകരമായിരിക്കുന്നത്. രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന മൂത്ത ചേട്ടന്റെ വേഷത്തിൽ എത്തുന്നത്.

ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു.

ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്. എപ്പിസോഡ് 95 ആകുമ്പോൾ ശിവനോട് ഇത്രയും നാലും ദേഷ്യം ആയിരുന്നു എങ്കിൽ കൂടിയും ചെറിയ ഇഷ്ടങ്ങൾ തോന്നുന്ന രീതിയിൽ ആണ് കഥ മുന്നേറുന്നത്. ആരാധകർ കാത്തിരിക്കുന്നതും ഇരുവരുടെയും റൊമാൻസ് തന്നെ ആണ്. കണ്ണനും കൂട്ടുകാരും ക്രിക്കറ്റ് കളിക്കുകയും അവിടേക്ക് ശിവൻ എത്തുന്നതും ആണ് 94 ആം എപ്പിസോഡ് അവസാനിക്കുന്നത്.

ശിവൻ വഴക്ക് പറയും എന്നാണ് കരുതുന്നത് എങ്കിൽ കൂടിയും സന്തോഷത്തോടെ ചിരിച്ചു കളിക്കാൻ ഇറങ്ങുക ആണ്. ഫോറും സിക്‌സും ഒക്കെ അടിച്ചു ആസ്വദിച്ച് കളിക്കുകയും അതോടൊപ്പം ഡാൻസ് ചെയ്യുന്നതും ഒക്കെ ഉണ്ട്. എന്നാൽ ഈ സമയത്തു ആണ് ശിവന്റെ അമ്മായിയമ്മ എത്തുന്നത്. ശിവൻ കാണിക്കുന്നത് പ്രായം കഴിഞ്ഞ കോപ്രായങ്ങൾ ആണെന്നും ഇത് എന്തായാലും ദേവിയോട് ചോദിച്ചിട്ടേ കാര്യം ഉള്ളൂ എന്ന് പറഞ്ഞു കൊണ്ട് തെളിവിനായി വീഡിയോ പകർത്തിയ ശേഷം അവിടെ നിന്നും മടങ്ങുന്നു.

Santhwanam serial

മകളെ കാണാൻ സാന്ത്വനം വീട്ടിൽ എത്തിയപ്പോൾ കാണുന്നത് മകൾ അഞ്ജലി വെയിലത്ത് മുളക് ഉണക്കാൻ ഇടുന്നത് ആണ്. മകളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് കാണുന്നത് കൊണ്ട് അമ്മായി ശ്രീദേവിയോട് കയർക്കുന്നു. തുടർന്ന് ശിവന്റെ ക്രിക്കറ്റ് കളിയെ കുറിച്ച് പരാമർശിക്കുന്നു എങ്കിൽ കൂടിയും ആരും അത് വലിയ പ്രശ്നമായി എടുക്കുന്നില്ല. തുടർന്ന് അഞ്ജലി യെ ഒറ്റക്ക് റൂമിലേക്ക് കൊണ്ട് പോയ ശേഷം ശിവനൊപ്പം ഉള്ള ജീവിതം മോശം ആകും എന്നും വിവാഹം ഉപേക്ഷിച്ചു തനിക്ക് ഒപ്പം വരാൻ നിർബന്ധിക്കുന്നു. കൂടാതെ മറ്റൊരു വിവാഹം കഴിക്കാം എന്നും പറയുന്നു. എന്നാൽ ഒരു രണ്ടാം വിവാഹത്തിന് താല്പര്യം ഇല്ല എന്ന് അഞ്ജലി തീർത്തു പറയുന്നു.

ചീത്ത പറയാനും വഴക്ക് ഉണ്ടാക്കാനും എങ്ങോട്ട് വരണ്ട എന്ന് അമ്മയോട് അഞ്ജലി പറയുന്നു. ശിവൻ ക്രിക്കറ്റ് കളിക്കുന്നു എന്ന് പറയുന്നത് വെറും കള്ളം മാത്രം ആണ് എന്ന് അഞ്ജലി പറയുന്നു. വീഡിയോ കൈവശം ഉള്ളത് അപ്പച്ചി കാണിക്കുന്നു. വീഡിയോ കാണുന്ന അഞ്ജലി അക്ഷരാർത്ഥത്തിൽ ഞെട്ടുക ആണ്. ജോലിയും വീടും മാത്രമുള്ള മുഷിഞ്ഞ വസ്ത്രത്തിൽ മാത്രം കാണുന്ന ശിവൻ ഒട്ടേറെ സന്തോഷത്തോടെ കളിക്കുകയും ഡാൻസ് കളിക്കുകയും ചെയ്യുന്നു.

ശരിക്കും മുരടനായി ഇപ്പോഴും കാണുന്ന ശിവന്റെ അത്തരത്തിൽ ഉള്ള മുഖം വല്ലാത്ത ഒരു സന്തോഷം അഞ്ജലിക്ക് നൽകുന്നത് ആയി ആണ് മുഖത്തെ ഭാവങ്ങളിൽ കാണുന്നത്. ഇത് അയാൾ തന്നെ ആണോ എന്നും അഞ്ജലി അമ്മയോടും അപ്പച്ചിയോടും ചോദിക്കുന്നുണ്ട്. തുടർന്ന് മകളെ തങ്ങൾ വിരുന്നിനായി കൊണ്ട് പോകുക ആണ് എന്ന് ദേവിയോട് പറയുന്നു. എന്നാൽ ശിവനെയും ചേർത്ത് ഒന്നിച്ചു കൊണ്ട് പോകുന്നത് ആണ് ചടങ്ങു എന്ന് ശ്രീദേവി പറയുന്നു. ഇത് പറഞ്ഞു കൊണ്ട് ആണ് 95 ആം എപ്പിസോഡ് അവസാനിക്കുന്നത്.