ഭരതനാട്യം കുച്ചിപുടി മോഹിനിയാട്ടം തുടങ്ങി വിവിധതരം നൃത്തങ്ങൾ അഭ്യസിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയാണ് ദിവ്യ ഉണ്ണി. പ്രധാനമായും മലയാളത്തിൽ അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ച നടി കൂടിയാണ് അവർ. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നിവിടങ്ങളിൽ അമ്പതിലധികം ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ദിവ്യ പ്രണയവർണങ്ങൾ ഭരതന്റെ അവസാന ചിത്രം ചുരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് ദിവ്യ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന സിനിമയിൽ ആദ്യമായി എത്തി. വിനയൻ സംവിധാനം ചെയ്ത ഇനിയൊന്നു വിശ്രമിക്കട്ടെ എന്ന ടിവി സീരിയലും അവർ ചെയ്തു. ദിവ്യയുടെ ആദ്യ ചലച്ചിത്രം കല്യാണ സൗഗന്ധിഗമാണ് ദിലീപ് കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു – പതിനാലു വയസ്സിൽ ചെയ്ത ചിത്രം കൂടി ആണ് ഇത്. തുടർന്ന് മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ജയറാം എന്നീ നടന്മാർക്കൊപ്പം ദിവ്യ അഭിനയിച്ചിട്ടുണ്ട്.
രണ്ടു വിവാഹങ്ങൾക്കും ശേഷം താരം അഭിനയ ലോകത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. അമേരിക്കൻ മലയാളിയെ ആദ്യ വിവാഹം ചെയ്ത ദിവ്യ വിവാഹ മോചനത്തിന് ശേഷം രണ്ടു വര്ഷങ്ങള്ക്കു മുന്നേ ആണ് വീണ്ടും വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിൽ രണ്ടു മക്കൾ ഉള്ള ദിവ്യക്ക് രണ്ടാം വിവാഹത്തിലും ഒരു കുട്ടി ഉണ്ട്. കുഞ്ഞിന്റെ പേരിടലും ചോറൂണും അടക്കമുള്ള വിശേഷങ്ങൾ പങ്കുവെക്കാറുള്ള ദിവ്യ ഇപ്പോൾ ഓണം വിശേഷങ്ങളുമായി ആണ് എത്തുന്നത്.
അമേരിക്കയിൽ ആണെങ്കിൽ കൂടിയും മലയാളി തനിമ നിലനിർത്തിയാണ് ദിവ്യ കഴിയുന്നത്. ഈ വർഷത്തെ ഓണാഘോഷത്തെ കുറിച്ച് പറഞ്ഞു എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ.. താരം ഈ ഓണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
ചില സമയങ്ങളിൽ ഇത് തീയതികൾ ഓർമ്മിക്കുന്നതിനെക്കുറിച്ചല്ല നിമിഷങ്ങളെയാണ്. 17 വർഷത്തിനുശേഷം എന്റെ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കേണ്ടിവന്നതിനാൽ ഈ ഓണം എല്ലായ്പ്പോഴും വിലപ്പെട്ടതായി തുടരും. എന്റെ കൊച്ചു കുട്ടി അവരുടെ ആദ്യത്തെ ഓണം
ആഘോഷിക്കുന്നത് കാണുന്നത് മറ്റാരുടേയും പോലെ ഒരു ആനന്ദമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും സ്നേഹം വെളിച്ചം സൂര്യപ്രകാശം എന്നിവ അയക്കുന്നു.