Malayali Live
Always Online, Always Live

ഡക്ക് ആയാലും നിങ്ങൾ തന്നെ ഓപ്പൺ ചെയ്യും; മറുപടി നൽകിയത് ഇരട്ട സെഞ്ചുറിയിൽ കൂടി; തന്നിൽ വിശ്വാസമർപ്പിച്ച ക്യാപ്റ്റനെ കുറിച്ച് ഗംഭീർ പറയുന്നു..!!

2,913

ഇന്ത്യൻ ക്രിക്കറ്റിൽ എന്നും മികച്ച ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള താരം ആണ് ഗംഭീർ. ഒട്ടേറെ കളികളിൽ ഇന്ത്യക്കു മുന്നിൽ നിന്ന് ജയിപ്പിച്ച താരം ഏറ്റവും മികച്ച ഓപ്പണിങ് താരങ്ങളിൽ ഒരാൾ കൂടിയാണ് താരം. എന്നാൽ തന്നിൽ ഏറ്റവും കൂടുതൽ വിശ്വാസം അർപിച്ച ക്യാപ്റ്റൻ ആരാണെന്നു ചോദിച്ചാൽ സൗരവ് ഗാഗുലി മുതൽ കോലിയുടെ കീഴിൽ വരെ കളിച്ചിട്ടുള്ള ഗംഭീർ പറയുന്ന പേര് പക്ഷെ അനിൽ കുംബ്ലെയുടെത്ആണ്.

വളരെ കുറച്ചു കളികൾ മാത്രം ആണ് ഇന്ത്യക്കു അനിൽ കുംബ്ലെ ക്യാപ്റ്റൻ ആയിട്ടുള്ളത്. തന്നിൽ ഏറ്റവും കൂടുതൽ വിശ്വാസം അർപിച്ചിട്ടുള്ള അനിൽ കുംബ്ലെയെ കുറിച്ച് ഗംഭീർ പഴയ ഒരു അനുഭവം പറയുന്നത് ഇങ്ങനെ..

ഞാനും സെവാഗും ഒരിക്കൽ ഡിന്നർ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുംബ്ലെ അടുത്ത് വന്ന് പറഞ്ഞു ഓസീസിനെതിരായ പരമ്പരയിലുടനീളം നിങ്ങൾ തന്നെയായിരിക്കും ഓപ്പണർമാർ. നിങ്ങൾ എട്ട് തവണ ഡക്കിൽ പുറത്തായാലും അതിൽ മാറ്റമുണ്ടാകില്ല. എന്റെ കരിയറിൽ അതിന് മുമ്പും ശേഷവും അത്തരം വാക്കുകൾ ഞാൻ കേട്ടിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ഞാനെന്റെ ജീവൻ നൽകും’ പറയുന്നു.

ഇന്ത്യക്കു വേണ്ടി വെറും 14 ടെസ്റ്റുകൾ മാത്രം അനിൽ കുംബ്ലെ നായകനായി എത്തിയിട്ട് ഉള്ളത്. ആ പരമ്പരയിൽ തന്നിൽ വിശ്വാസം അർപ്പിച്ച നായകനുവേണ്ടി ഗൗതം ഗംഭീർ ഇരട്ട സഞ്ചുറി നേടുകയും ചെയ്തു.