Malayali Live
Always Online, Always Live

ആ സീരിയൽ കാരണം വാറ്റുകാരി എന്നാണു പലരും വിളിക്കുന്നത്; വല്ലാത്ത സങ്കടം തോന്നിയിട്ടുണ്ട്; സരിത ബാലകൃഷ്ണൻ..!!

3,700

അശകൊശലെ പെണ്ണുണ്ടോ എന്ന ഗാനത്തിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് സരിത ബാലകൃഷ്ണൻ. സീരിയലിൽ നായികമാരെക്കാൾ കൂടുതൽ ആരാധകർ ഉള്ളത് നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ചെയ്യുന്നവർക്ക് ആണ്. അത്തരത്തിൽ കോമഡി വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും ചെയ്യുന്ന താരം ആണ് സരിത ബാലകൃഷ്ണൻ.

അമ്പതിൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സരിത നൃത്തത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. സുജ എന്ന കഥാപാത്രം ചെയ്ത സ്ത്രീ ജന്മമെന്ന സീരിയൽ ആണ് ഏറ്റവും ശ്രദ്ധ നേടിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ പല താരങ്ങളെ പോലെ സരിതയും എട്ടു വർഷത്തോളം അഭിനയ ലോകത്തിൽ നിന്നും താൽക്കാലികമായി വിട പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ തന്നെ എല്ലാവരും വാറ്റുകാരി എന്നാണ് വിളിക്കുന്നത്. വാറ്റിയിട്ട് അല്ല തന്നെ അങ്ങനെ വിളിക്കുന്നത്. സ്ത്രീ ജന്മം സീരിയലിലെ വാറ്റുകാരി സുജ എന്ന കഥാപാത്രം അവതരിപ്പിച്ചത് കൊണ്ടാണ് തനിക്ക് ആ പേര് വന്നത്. ആളുകൾക്ക് എന്നെ അങ്ങനെ പരിജയം ആയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് തോന്നുന്നു. എന്നാൽ സത്യത്തിൽ ഞാൻ ചാരായം കണ്ടിട്ട് പോലും ഇല്ല.

താൻ ഷോപ്പിങ്ങിനോ മറ്റോ പോകുമ്പോൾ ദേ വാറ്റുകാരി പോകുന്നു എന്നാണ് ആളുകൾ പറയുന്നത്. ആദ്യമൊക്കെ കേൾക്കുമ്പോൾ ചെറിയ വിഷമമുണ്ടായിരുന്നു പക്ഷേ ആ കഥാപാത്രം പ്രേക്ഷകരെ അത്രക്ക് പിടിച്ചു നിർത്തിയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷമുണ്ടെന്ന് സരിത പറയുന്നു.

കോമഡി മറ്റ് വേഷങ്ങളൊക്കെ ചെയ്യുന്നതിലും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് നെഗറ്റീവ് വേഷം ചെയ്തപ്പോളാണ് അതുകൊണ്ടു നെഗറ്റീവ് വേഷങ്ങളാണ് കൂടുതൽ ഇഷ്ടമെന്നും ഒപ്പം പുതുമയുള്ള കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് സരിത പറയുന്നു. മൗനരാഗത്തിൽ കൂടി ആണ് ആരാധകർ ഈ അടുത്ത് സരിതയെ കണ്ടത്. വില്ലത്തി വേഷത്തിൽ തന്നെ ആയിരുന്നു ഈ സീരിയലിലും.