Malayali Live
Always Online, Always Live

ധാവണിയിൽ അതീവ സുന്ദരിയായി മഞ്ജു വാര്യർ; മീനാക്ഷിയുടെ ചേച്ചിയാണോ എന്ന് ആരാധകർ..!!

233

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് ആണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു. രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്.

അതോടൊപ്പം തന്നെ തമിഴിൽ ധനുഷിനൊപ്പം വമ്പൻ വിജയ ചിത്രത്തിന്റെ ഭാഗമാകാനും മഞ്ജു വാര്യർക്ക് കഴിഞ്ഞു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജു വാര്യർ അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് ദിലീപിന്റെ നായികയായി സല്ലാപത്തിൽ കൂടി നായികയായി അരങ്ങേറ്റവും കുറിച്ചു. ഇന്ന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാൻ ഉള്ള കഴിവ് മഞ്ജുവിന് ഉണ്ട്.

മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ ഉള്ളത് പോലെ മഞ്ജുവിന്റെ ചിത്രങ്ങൾ കാണാനും ഒരു വിഭാഗം ആളുകൾ ഉണ്ടായി. ആരാധക കൂട്ടം നേടാൻ മഞ്ജുവിന് കഴിഞ്ഞു എന്ന് വേണം പറയാൻ. സിനിമയിൽ കയ്യ് നിറയെ ചിത്രങ്ങൾ ഉള്ളതുപോലെ തന്നെ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് മഞ്ജു. പുത്തൻ ഫോട്ടോഷൂട്ടുകൾ ഫോട്ടോകൾ യാത്ര വിശേഷങ്ങൾ നൃത്തങ്ങൾ എന്നിവയെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

അടുത്തിടെ താരം കിം കിം കിം എന്ന തുടങ്ങുന്ന ഗാനവും അതിന്റെ ചുവടുകളും പ്രായഭേദമന്യേ ഇമിറ്റേറ്റ് ചെയ്തു സോഷ്യൽ മീഡിയ. അതെ മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജുവിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.മുല്ലപ്പൂ ഒക്കെ ചൂടി ദാവണിയിൽ അതി സുന്ദരിയായിട്ടാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപെടുന്നത്.

ഇത് നമ്മുടെ മഞ്ജു ചേച്ചി ആണോ എന്നാണ് ഏവരും ചോദിക്കുന്നത്. ശാരീരിക ക്ഷമതയിലും അതോടൊപ്പം സൗന്ദര്യം കാത്തു സൂക്ഷിക്കാൻ അന്നും ഇന്നും മഞ്ജുവിന് സാധിക്കുന്നുണ്ട്. പണ്ടത്തേക്കാളും ഒന്നുടെ ചെറുപ്പമായി എന്നൊക്കെ നിരവധി കമന്റ് കളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഇതിനു പുറമെ ഇത് മീനാക്ഷിയുടെ ചേച്ചിയാണോ എന്നും , ഇന്നത്തെ യൂത്ത് താരങ്ങളെ വെല്ലുന്ന ലുക്കിൽ സുന്ദരിയാണല്ലോ എന്നൊക്കെ നിരവധി ചോദ്യങ്ങളാണ് ആരധകർ ചോദിക്കുന്നത്. മഞ്ജുവിന്റെ പുത്തൻ സെൽഫി ചിത്രം എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.