Malayali Live
Always Online, Always Live

സിദ്ധാർഥ് സുമിത്രയെ ഉപേക്ഷിക്കാനും വേദികയെ വിവാഹം കഴിക്കാനും കാരണങ്ങളുണ്ട്; കുടുംബവിളക്കിലെ വേഷത്തെ കുറിച്ച് കെ കെ മേനോൻ..!!

2,540

കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്നും സിനിമയെക്കാൾ കൂടുതൽ ടെലിവിഷൻ പരമ്പരകൾക്ക് തന്നെ ആണ്. ദൂരദർശനിൽ ഒരുകാലത്തിൽ ജ്വാലയായ് ഉള്ള കാലം മുതൽ അങ്ങനെ തന്നെ. ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ ഏഷ്യാനെറ്റ് ആണ്. ടി ആർ പി റേറ്റിങ് ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സീരിയലുകൾ ഉള്ളതും ഏഷ്യാനെറ്റിന് തന്നെ.

അതുകൊണ്ടു ഒക്കെ തന്നെ ആണ് ഏഷ്യാനെറ്റ് എതിരാളികൾ ഇല്ലാത്ത ചാനൽ ആയി മലയാളത്തിൽ മാറിയതും. ഈ അടുത്ത കാലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സീരിയൽ കുടുംബ വിളക്ക് ആണ്. 25 വർഷത്തിൽ ഏറെ ദാമ്പത്യമുള്ള സിദ്ധാർഥിന്റെയും സുമിത്രയുടെയും ജീവിത കഥ ആണ് കുടുംബ വിളക്ക് പറയുന്നത്. സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്. സുമിത്രയായി എത്തുന്നത് സിനിമ നടി കൂടി ആയ മീര വാസുദേവും.

25 വർഷത്തെ ദാമ്പത്യ ജീവിതം മടുത്ത സിദ്ധാർഥ് മറ്റൊരു പെണ്ണിന്റെ തന്റെ കാമുകി ആയി തിരഞ്ഞെടുക്കുകയാണ്. കാമുകിയുടെ വേഷത്തിൽ എത്തുന്നത് സിനിമ അഭിനേതാവ് ആയ ശരണ്യ ആനന്ദ് ആണ്. സിദ്ധാർത്ഥിന്റെ പ്രണയത്തിന് പിന്തുണ നൽകുന്ന അമ്മ മൂത്ത മകൻ മകൾ എന്നിവർ അടങ്ങുന്ന കുടുംബം. സുമിത്രക്ക് ഒപ്പം ആണ് അമ്മായിയച്ഛനും ഇളയ മകനും. ഇതൊക്കെ തന്നെ കുടുംബ വിളക്ക് എന്ന പരമ്പര വിമർശനത്തിന് പാത്രമാക്കിയതും.

മൂന്ന് മക്കൾ ഉള്ള സിദ്ധാർഥ് സുമിത്രയിൽ നിന്നും വിവാഹ മോചനം നേടുകയും തുടർന്ന് ഒരു മകൻ ഉള്ള സമ്പത്തിൽ നിന്നും വിവാഹ മോചനം നേടിയ വേദികയെ വിവാഹം ചെയ്യുകയും ആയിരുന്നു. എന്നാൽ തന്റെ കഥാപാത്രം വില്ലൻ സ്വഭാവം ഉള്ളത് ആണെങ്കിൽ കൂടിയും അതിൽ ചില ശരികൾ ഉണ്ടന്ന് ആണ് കെ കെ മേനോൻ പറയുന്നത്. 17 വര്ഷം നീണ്ടു നിന്ന കോർപ്പറേറ്റ് ജീവിതം അവസാനിപ്പിച്ച് ആയിരുന്നു കെ കെ കൃഷ്ണ കുമാർ മേനോൻ അഭിനയ ലോകത്തിലേക്ക് ചുവടു വെക്കുന്നത്.

പ്രേക്ഷകരുടെ ചീത്ത വിളി കേൾക്കേണ്ടി വന്നിട്ടുണ്ട് സിദ്ധാർഥ് എന്ന വേഷത്തിന്. അതിനുള്ള കാരണം ആ കഥാപാത്രം വിജയം ആയത് ആണെന്ന് കെ കെ തന്നെ പറയുന്നു. ഒരു പ്രാദേശിക സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്നുള്ള ഫോൺ വിളിയും താൻ അതിൽ സമ്മതം മൂളിയതോടെ ആണ് തന്റെ ജീവിതം തന്നെ മാറിയത് എന്ന് കെ കെ മേനോൻ പറയുന്നു. അവിടെ നിന്നും തമിഴ് സീരിയൽ , തമിഴ് സിനിമ എന്നിവിടങ്ങളിൽ എത്തുന്നത്. തുടർന്ന് മലയാളത്തിൽ ഉയരെ , കൂടെ എന്നി ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് എന്നും കെ കെ മേനോൻ പറയുന്നു.

സീരിയലിൽ അഭിനയിക്കാൻ തീരെ താൽപര്യം ഇല്ലാതിരുന്ന സമയത്താണ് കുടുംബവിളക്കിലേക്ക് വിളിക്കുന്നത്. അഭിനയ സാധ്യത ഏറെയുള്ള റോൾ ആണെന്നു മനസിലായി. എന്തു ചെയ്യണം എന്ന ആശങ്ക ഉണ്ടായിരുന്നു. ടെലികാസ്റ്റ് ചെയ്യുന്ന ചാനൽ കൂടെ അഭിനയിക്കുന്നവർ കഥ എന്നീ കാര്യങ്ങളെപ്പറ്റി വീണ്ടും വീണ്ടും ചിന്തിച്ചപ്പോൾ റോൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. നെഗറ്റീവ് റോൾ ആയതിനാൽ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നു.

റോൾ ഏതായാലും മികച്ച രീതിയിൽ ചെയ്യുക എന്നതാണ് എന്റെ കാഴ്ചപ്പാട്. അതനുസരിച്ചാണു മുന്നോട്ടു പോയത്. നേരത്തെ പറഞ്ഞതു പോലെ അഭിനയ സാധ്യതയുള്ള റോളാണ്. ഒറ്റ നോട്ടത്തിൽ വളരെ നെഗറ്റീവ് ആയ കഥാപാത്രമാണ്. ഭാര്യയെ ഉപേക്ഷിച്ച് സ്വന്തം താൽപര്യങ്ങൾ തേടിപ്പോകുന്ന ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥൻ. എന്നാൽ സിദ്ധാർഥിന് അതിനെല്ലാം അയാളുടേതായ കാരണങ്ങൾ ഉണ്ട്. അങ്ങനെ വളരെ ചാലഞ്ചിംഗ് ആയ കഥാപാത്രമാണ് സിദ്ധാർഥ്.

പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായും അല്ലാതെയും നടത്തുന്ന യാത്രകളിൽ സിദ്ധാർഥ് എന്ന കഥാപാത്രം എനിക്കു വില്ലനായി വന്നിട്ടുണ്ട്. ചിലയാളുകൾ വന്നു വളരെ ദേഷ്യത്തോടെ സംസാരിച്ചിട്ടുണ്ട്. അതെല്ലാം എന്റെ കഥാപാത്രത്തിന്റെ വിജയമായാണു ഞാൻ കാണുന്നത്. ആളുകൾ ചീത്ത വിളിച്ചില്ലായിരുന്നുവെങ്കിൽ കഥാപാത്രത്തോടു ഞാൻ നീതി കാണിച്ചിട്ടില്ലെന്നു തോന്നിയേനെ എന്നും നടൻ പറഞ്ഞു.