Malayali Live
Always Online, Always Live

പാടാത്ത പൈങ്കിളിയിലെ ദേവയുടെ മധുരിമയെ വിവാഹം ചെയ്ത് രാഹുൽ; ആശംസകളുമായി സൂരജ് സൺ..!!

12,131

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി.

മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്.

എന്നാൽ നായകമായി എത്തുന്ന സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്. തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്.

എന്നാൽ സീരിയൽ തുടങ്ങിയപ്പോൾ ആദ്യ കാലത്തിൽ ഉണ്ടായ പ്രണയ ജോഡി കണ്മണി ആയിരുന്നില്ല. മധുരിമയായിയുന്നു. മധുരിമയായി എത്തിയത് അങ്കിത വിനോദ് ആയിരുന്നു. അധികം പരമ്പരയിൽ എത്തിയിട്ടില്ല എങ്കിൽ കൂടിയും ഇരുവരും തമ്മിലുള്ള ജോഡി പ്രേക്ഷകർ ഇഷ്ടപ്പെട്ട് വരുമ്പോൾ ആയിരുന്നു കഥയിൽ ട്വിസ്റ്റ് വരുന്നതും മധുരിമ എന്ന കഥാപാത്രത്തിന് ബ്രെക്ക് ലഭിക്കുകയായിരുന്നു.

മധുരിമ എന്ന കഥാപാത്രത്തിന് 100 ശതമാനം ആത്മാർത്ഥമായി ആണ് അങ്കിത കാണിച്ചത്. ഇരുവരും ജോഡികൾ ആയിരുന്ന പ്രണയം വിവാഹം വരെ എത്തി എങ്കിൽ കൂടിയും സാഹചര്യം ഇരുവരെയും ഒന്നിപ്പിക്കുന്നില്ല. തുടർന്ന് കഥയിൽ നിന്നും സീരിയലിൽ നിന്നും അങ്കിതയുടെ കഥാപാത്രം അവസാനിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ ദേവയുടെ മധുരിമ മറ്റൊരു ചാനലിൽ പുത്തൻ വേഷത്തിൽ എത്തുകയാണ്.

ഹരിതയായി ആണ് അങ്കിത എത്തുന്നത്. ഹരിതയുടെ നായകനായി എത്തുന്നത് രഞ്ജിത് രാജ് ആണ്. കഴിഞ്ഞ ദിവസം ആയിരുന്നു ഹരിതയുടെയും രാഹുലിന്റെയും വിവാഹം നടക്കുന്നത്. ഇരുവരുടെയും വിവാഹ ദിനത്തിന്റെ എപ്പിസോഡാണ് ചാനൽ പുറത്തുവിട്ടത്. എപ്പിസോഡിന്റെ വീഡിയോ വൈറൽ ആയതോടെ ദേവയും രംഗത്ത് വന്നു. ആശംസകൾ മധുരിമ എന്ന് പറയുമ്പോൾ നന്ദി ദേവ എന്നാണ് അങ്കിത സൂരജ് സണ്ണിനോട് വ്യക്തമാക്കിയത്.