Malayali Live
Always Online, Always Live

ബിഗ് ബോസ് സീസൺ 3 – ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും; ഞാൻ തുറന്ന പുസ്തകമെന്ന് താരം..!!

3,742

അങ്ങനെ ബിഗ് ബോസ് 3 മലയാളം ആരംഭിച്ചു. മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റിൽ ആണ്. ബിഗ് ബോസ് ആരാധകരുടെ കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്ക് ഇടയിലും ഫെബ്രുവരി 14 പ്രണയ ദിനത്തിൽ ഷോ ആരംഭിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രം ആകുന്ന താരമായി ഭാഗ്യ ലക്ഷ്മി എത്തിയിരിക്കുകയാണ്. 4000 സിനിമകൾക്ക് വേണ്ടി ഡബ്ബിങ് ചെയ്തിട്ടുള്ള താരം അഭിനയത്രി കൂടി ആണ്. താൻ ഒരു തുറന്ന പുസ്തകം ആണെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു. തനിക്ക് പറയാൻ ഉള്ള കാര്യങ്ങൾ പറയാൻ ഉള്ള ഏറ്റവും മികച്ച വേദി ആയി ആണ് ബിഗ് ബോസ് വീടിനെ കരുതുന്നത് എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

മണിക്കുട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനങ്ങൾ അറിയുന്ന ആൾ ഒരു പക്ഷെ ഭാഗ്യ ലക്ഷ്മി ആയിരിക്കും. നോബി , മണിക്കുട്ടൻ , അനൂപ് കൃഷ്ണൻ , അഡോണി , ലക്ഷ്മി ജയൻ , സൂര്യ , സായി വിഷ്ണു , റംസാൻ , കിടിലൻ ഫിറോസ് എന്നിവർ തുടങ്ങി 14 മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് വീട്ടിൽ ഉള്ളത്.