Malayali Live
Always Online, Always Live

പൈങ്കിളിക്ക് ഇനി ദേവയില്ല; സൂരജ് സൺ പാടാത്തപൈങ്കിളിയിൽ പിന്മാറി; കാരണമിതാണ്; സീരിയൽ കാണില്ല എന്ന് ആരാധകർ..!!

5,029

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്. സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്. തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ സൂരജ് പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറിയിരിയ്ക്കുന്നതയാണ്. താരം പരമ്പരയിൽ നിന്നും വിട്ട് നിൽക്കുകയാണ്.

എന്നാൽ എന്ത്‌ കൊണ്ടാണ് ഇത്തരത്തിൽ താരത്തിനു ഇത്രയുമധികം ആരാധകരെ സമ്മാനിച്ച പരമ്പരയിൽ നിന്നും പിന്മാറുന്നത് എന്ന ചോദ്യമാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ഇതിനുള്ള വ്യക്തമായ ഒരു കാരണം ഇതുവരെയും സൂരജ് നൽകിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് താരം സീരിയലിൽ നിന്നും വിട്ട് നിൽക്കുന്നതെന്നാണ് താരത്തോട് അടുത്ത് നിൽക്കുന്ന വൃത്താങ്ങളിൽ നിന്നും ലഭിയ്ക്ക‍ന്ന സൂചന. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞാൽ തിരിച്ച് സീരിയലിലേക്ക് വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തായാലും താരം സീരിയലിൽ നിന്നും പിന്മാറിയതിൽ അതിയായ വിഷമത്തിലാണ് താരത്തിന്റെ ആരാധകർ. സൂരജ് ടിക് ടോക് സ്റ്റാർ മാത്രമല്ല മികച്ച ഒരു മോട്ടിവേഷണൽ സ്പീക്കറുമാണ്. മിനി സ്‌ക്രീനിൽ ആദ്യമായിട്ടാണ് എങ്കിലും പ്രേക്ഷകർക്ക് സൂരജിനോട് ഒരു പ്രത്യേക ആരാധന ആയിരുന്നു. ടിക് ടോക്കിലും യൂട്യൂബ് ചാനലിലൂടെയും ഏറെ ഫോളോവേർസ് ഉള്ള സൂരജ് അഭിനയമേഖലയിൽ എത്തും മുമ്പേ തന്നെ സ്റ്റാർ ആയതാണ്.

ദേവയായി അഭിനയിക്കുകയല്ല മറിച്ചു ജീവിക്കുകയാണ് സൂരജ് എന്നാണ് ആരാധക പക്ഷം. നിങ്ങൾ എത്രയും വേഗം തിരിച്ചു വരൂ. അല്ലെങ്കിൽ സീരിയൽ ഇനി ഞങ്ങൾ ഈ സീരിയൽ കാണില്ല എന്ന തരത്തിൽ ഉള്ള വോയിസ് നോട്ട് ഒക്കെ സൂരജ് സൺ തന്നെ തന്റെ ഇഷ്ട സ്റ്റോറി വഴി ഷെയർ ചെയ്തിട്ടുണ്ട്. ടിക് ടോക്കിൽ മോട്ടിവേഷൻ വിഡിയോകൾ ചെയ്തായിരുന്നു സൂരജ് ശ്രദ്ധ നേടിയത്.

മലയാളത്തിന്റെ മസിലളിയൻ ഉണ്ണി മുകുന്ദന്റെ ഛായ ഉണ്ടെന്നു പലപ്പോഴും താരത്തിന്റെ ആരാധകർ പറയുന്നു. ചിരിയിലും നോട്ടത്തിലും എല്ലാം. നായകൻ ദേവയുടെ വേഷത്തിൽ സൂരജ് എത്തുമ്പോൾ സൂരജ് എന്ന നടനെ കണ്ടെത്തിയത് ഈ സീരിയലിൽ അമ്മ ദേവയുടെ അമ്മയുടെ വേഷത്തിൽ എത്തുന്ന അംബിക മോഹൻ ആണ്.