Malayali Live
Always Online, Always Live

അജിത്തിനോട് എനിക്ക് അസൂയ തോന്നിയിരുന്നു; അങ്ങനെ ആവാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയും; വിജയ് പറയുന്നു

2,655

തമിഴകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള രണ്ടു നടന്മാർ ആണ് അജിത് കുമാറും വിജയിയും. തമിഴിൽ ഏറ്റവും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ നിരയിൽ മുൻപന്തിയിൽ ആണ് ഇരുവരും. ഒരേ സമയത് അഭിനയ ലോകത്തേക്ക് എത്തിയവർ ആണ് വിജയിയും അജിത്തും.

ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അജിത്തിനോട് തനിക്ക് അസൂയ തോന്നിയിട്ടുണ്ട് എന്ന് വിജയ് വെളിപ്പെടുത്തൽ നടത്തിയത്. വിജയ് അജിത്തിനോട് വല്ലാതെ അസൂയ തോന്നാൻ കാരണം അജിത്തിന്റെ അസാമാന്യ സൗന്ദര്യം ആയിരുന്നു.

ആദ്യ കാലങ്ങളിൽ എവിടെ പോയാലും അജിത്തിനെ ആളുകൾ പൊതിയുന്നത് കാണുമ്പോൾ അസൂയ തോന്നിയിരുന്നു എന്ന് വിജയ് പറയുന്നു. തന്റെ അന്നത്തെ രൂപത്തിൽ ഏറെ നിരാശ ഉണ്ടായിരുന്നു എന്നും അജിത്തിനൊപ്പം പിടിച്ചു നില്ക്കാൻ താൻ ഒത്തിരി ശ്രമം നടത്തിയിരുന്നു എന്നും വിജയ് കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ന് അജിത് തന്റെ ഗ്ലാമറിൽ കൂടുതൽ മുന്നേറി എങ്കിൽ കൂടിയും വിജയ് എന്ന താരം തന്റെ കഠിന പരിശ്രമം കൊണ്ട് അജിത്തിനെക്കാൾ ഒരു പടി മുന്നിൽ എത്തി എന്ന് വേണം പറയാൻ. ബിഗിലിൽ അഭിനയിക്കാൻ 50 കോടി വാങ്ങിയ വിജയ് മാസ്റ്ററിൽ എത്തിയപ്പോൾ 80 കോടിയിലേക്ക് ഉയർന്നു.